മേരിലാന്‍ഡ് :ഇന്ന് രാവിലെ മേരിലാന്‍ഡ് ഹൈ സ്കൂളില്‍ നടന്ന വെടിവെപ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു .വെടിവെച്ചുവെന്നു പറയപ്പെടുന്ന അതെ സ്കൂളിലെ വിദ്യാര്‍ത്ഥി അവിടെ ഉണ്ടായിരുന്ന പോലീസ് ഓഫിസറുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സെന്റ് മേരീസ് കൗണ്ടി ഷെരീഫ് ടിം കാമറോണ്‍ അറിയിച്ചു .രാവിലെ എട്ടുമണിക്കായിരുന്നു സംഭവം .വെടിയേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണ് .
വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥി പത്തുമണിയോടെ ആശുപത്രിയില്‍ മരിച്ചു .പോലീസ് സമയത്തു ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സ്ത്യതി കൂടുതല്‍ വഷളാകുമാറിരുന്നെന്ന എന്നാണ് ഷെരിഫ് പറഞ്ഞത് .സംഭവത്തെത്തുടര്ന് സ്കൂള്‍ അടച്ചുപൂട്ടി .കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
Comments