ചെങ്ങന്നൂര്‍: എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്വെന്ഷന് വേദി പങ്കിട്ട് മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനുവേണ്ടിയുള്ള പ്രചാരണ പരിപാടിയിലാണ് ശോഭനാ ജോര്‍ജ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രചാരണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തത്. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ശോഭനാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
1991മുതല്‍ നാലു തവണ ചെങ്ങന്നൂരില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ശോഭനാ ജോര്‍ജ് പിന്നീട് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയിരുന്നു. സജി ചെറിയാനെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ശോഭന ജോര്‍ജിന്റെ വീട്ടിലെത്തി സജി ചെറിയാനും കോടിയേരിയും ചര്‍ച്ചനടത്തിയിരുന്നു.
Comments