Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗായത്രി വിജയകുമാറിന് ഐ സി എ സി ഐ നടന കലാ പുരസ്കാരം   - ജെയ്‌സണ്‍ മാത്യു

Picture

ടൊറോന്റോ : ഇന്‍ഡോ കനേഡിയന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഇനീഷിയെറ്റിവ് (ICACI ) നല്‍കുന്ന ആറാമത് വിമന്‍ ഹീറോ കമ്മ്യൂണിറ്റി അവാര്‍ഡിന് മലയാളി നര്‍ത്തകിയും നൃത്ത അധ്യാപികയും സംഗീതജ്ഞയുമായ ഗായത്രി വിജയകുമാര്‍ അര്‍ഹയായി. മുന്‍ സെനറ്റര്‍ ആഷാ സേത് , സുഘദീപ് കാങ് , ഉര്‍സ് ഹീര്‍ , പട്രീഷ്യ ഗോണ്‍സാല്‍വസ് , ഹലീമ സാദിയ, ശിവാനി ശര്‍മ്മ ഗുപ്ത , ചിത്രലേഖ പൊടിനിസ് ,സിമ്രാന്‍ മാന്‍ എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍ .

നൃത്തവും സംഗീതവും ഒരു തപസ്യയാക്കി, അതിനായി എല്ലാ ആഴ്ചയിലും ആയിരത്തോളം കിലോമീറ്റര്‍ ഡ്രൈവ് ചെയ്യുന്നത് ഒരു ജീവിതചര്യയാക്കുക , തികഞ്ഞ അര്‍പ്പണ ബോധത്തോടെ നിരവധി സ്റ്റേജുകളില്‍ കമ്മ്യൂണിറ്റി വിത്യാസമില്ലാതെ പെര്‍ഫോം ചെയ്യുക, കല തന്നെ ജീവിതമാക്കി മാറ്റിയ ഗായത്രി വിജയകുമാറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത് കലയോടുള്ള ഈ അഭിനിവേശമാണ്. അതിനാല്‍ തന്നെ നടനകലക്കുള്ള ഐ സി എ സി ഐ പുരസ്ക്കാരം അവരെ തേടിയെത്തിയതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല .

മലയാളി കമ്മ്യൂണിറ്റിക്ക് വെളിയില്‍ നിന്നും ഇങ്ങനൊരു അവാര്‍ഡ് ലഭിച്ചത് ഗായത്രിയുടെ അതിര്‍ വരമ്പുകളില്ലാത്ത സാമൂഹ്യ സേവനത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ് .നിരവധി തവണ ഓ ഐ ഡി എ (ഒന്റാരിയോ ഡാന്‍സ് ഫെസ്റ്റിവല്‍ ) സ്പിരിറ്റ് അവാര്‍ഡ് നേടിയിട്ടുള്ള ഗായത്രി കാനഡയിലെ ഒട്ടു മിക്ക മലയാളി അസ്സോസ്സിയേഷനുകളില്‍ നിന്നും പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
എന്‍.എസ് .എസ് കാനഡ, രാധാകൃഷ്ണ ടെംപിള്‍ , സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് , കന്നഡ സംഘ, തുടങ്ങിയ നിരവധി മതസാംസ്കാരിക സംഘടനകള്‍ ഗായത്രിയെ അവരുടെ സാമൂഹ്യ പ്രതിബദ്ധതതയും അര്‍പ്പണ ബോധവും കണക്കിലെടുത്ത് ആദരിച്ചിട്ടുണ്ട്.

കൊറിയന്‍, ജാപ്പനീസ് , ശ്രീലങ്കന്‍, തമിഴ് , ഗുജറാത്തി, കന്നഡ, തെലുങ്ക് കമ്മ്യൂണിറ്റികളിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത് അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ഗായത്രി നിരവധി ഓര്‍ഗനൈസേഷനുകളില്‍ ഔദ്യോഗീക സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

സാര്‍ണിയ, ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രാംപ്ടണ്‍, സ്കാര്‍ബറോ, എന്നിവിടങ്ങളിലായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് സ്ഥാപകയും ആര്‍ട്ടിസ്റ്റിക് ഡയറക്റ്ററുമായ ഗായത്രി, അഞ്ചാം വയസ്സില്‍ നൃത്തവും സംഗീതവും അഭ്യസിച്ചു തുടങ്ങിയതാണ്., ഇന്നും ജീവവായു പോലെ അത് കൂടെ കൊണ്ടുനടക്കുകയാണ് .

നൂപുര സ്കൂള്‍ വഴി നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമായും ഫീസിളവ് നല്‍കിയും നൃത്താഭ്യാസത്തിന് അവസരം നല്‍കുന്ന ഗായത്രിയുടെ സാമൂഹ്യ പ്രതിബദ്ധത ശഌഹനീയമാണ്.
മാര്‍ച്ച് 24 ശനിയാഴ്ച മിസ്സിസ്സാഗയിലുള്ള റെഡ് റോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രിമാരുടെയും എം പി മാരുടെയും സാന്നിധ്യത്തില്‍ ഗായത്രി അവാര്‍ഡ് ഏറ്റുവാങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഡോ കനേഡിയന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഇനീഷിയെറ്റിവ് (ICACI ) മാനേജിംഗ് ഡയറക്ടര്‍ മോക്ഷി വിര്‍ക്കുമായി (Mokshi Virk) 416.804.5005 എന്ന നമ്പറില്‍ ബന്ധപ്പെടുക .

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code