മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാംഗമായ ഫാ. ജേക്കബ് കിഴക്കുംകര (87) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടിന് അടുതലയിലെ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവയുടെ കാര്‍മികത്വത്തില്‍ അടുതല സെന്റ് ജോസഫ് പള്ളിയില്‍. അടുതല കിഴക്കുംകര പരേതരായ മത്തായി മറിയാമ്മ ദമ്പതികളുടെ മകനാണ്.
1961 ഡിസംബര്‍ നാലിന് പൗരോഹിത്യം സ്വീകരിച്ച ഫാ. ജേക്കബ് തിരുവനന്തപുരം അതിരൂപതയിലെ അനേകം ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. ചാത്തന്നൂര്‍ വിമല സ്കൂള്‍, കല്ലൂവാതുക്കല് വിമല ആശുപത്രി എന്നിവയുടെ സ്ഥാപക ഡയറക്ടര്‍, കൊട്ടാരക്കര കലയപുരം സങ്കേതം, ചെങ്ങന്നൂര്‍ സ്നേഹധാര എന്നിവയുടെ സ്ഥാാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: തോമസ്, മാത്യു
Comments