Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടെക്‌സസില്‍ പാഴ്‌സല്‍ ബോംബ് സ്‌ഫോടനം

Picture

ഹൂസ്റ്റണ്‍: ടെക്‌സസില്‍ പാഴ്‌സല്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. ഈ മാസം തന്നെ ഇവിടെ ഉണ്ടാകുന്ന നാലാമത്തെ സ്‌ഫോടനമാണിത്. ഇതിനു പിന്നിലുള്ളവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പൊലീസ് 1,15,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഇന്നലത്തെ സ്‌ഫോടനത്തില്‍ രണ്ടു യുവാക്കള്‍ക്കാണു പരുക്കേറ്റത്. ഇരുവരുടെയും പരുക്കുകള്‍ മാരകമല്ല. ഈ മാസം രണ്ടിനു നടന്ന ആദ്യസ്‌ഫോടനത്തില്‍ മുപ്പത്തൊന്‍പതുകാരന്‍ കൊല്ലപ്പെട്ടു.

മാര്‍ച്ചു 12നു നഗരത്തിന്റെ രണ്ടു ഭാഗത്തു സ്‌ഫോടനങ്ങള്‍ നടന്നു. പതിനേഴുകാരന്‍ കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയ്ക്കു മാരകമായി പരുക്കേറ്റു. രണ്ടാമത്തെ സംഭവത്തില്‍ എഴുപത്തഞ്ചുകാരിക്കാണു പരുക്കേറ്റത്. വീട്ടുവാതില്‍ക്കല്‍ വച്ചിരുന്ന പായ്ക്കറ്റുകള്‍ പൊട്ടിക്കുമ്പോഴാണ് ഈ സംഭവങ്ങളിലെല്ലാം സ്‌ഫോടനമുണ്ടായത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code