Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വീട്ടമ്മയെ കൊലപ്പെടുത്തിയ ആസാം സ്വദേശി അറസ്റ്റില്‍

Picture

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ മോളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ആസാം സ്വദേശി മുന്ന(28) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെയെന്നും പോലീസ് പറഞ്ഞു.

പുത്തന്‍വേലിക്കരയില്‍ ഡേവിസിന്‍റെ ഭാര്യയായ മോളിയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ മരണശേഷം മുപ്പതു വയസോളം പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീടിനുള്ളില്‍നിന്നും ശബ്ദംകേട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. എറണാകുളം റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code