മാര്‍ച്ച് 19: സെന്റ് ജോസഫ് ദിനം
വിശുദ്ധ യൗസേപ്പിതാവിന്റെ ഓര്‍മ്മത്തിരുന്നാള്‍ ആചരിക്കുന്ന ഈ പുണ്യനാളില്‍ നിങ്ങള്‍ക്കേവര്‍ക്കും ധാരാളമായ ദൈവകൃപയും അനുഗ്രഹങ്ങളും നമ്മുടെ കര്‍ത്താവായ യേശുമിശിഹാ നല്കുമാറാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
ജോസഫ് നാമധാരികള്‍ക്ക് പ്രത്യേകമായ മംഗളങ്ങള്‍!
വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപം
നീതിമാനും എളിമനിറഞ്ഞവനുമായ മാര്‍ യൗസേപ്പ് പിതാവേ! ഭൂമിയില്‍ ഈശോയുടെ വളര്‍ത്തുപിതാവും സംരക്ഷകനും തിരുക്കുടുംബ നാഥനുമായ അങ്ങ് അനുഗൃഹീതനാകുന്നു.
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ! ഞങ്ങളുടെയും സകല ജനപദങ്ങളുടെയും സംരക്ഷകനായി പരിശുദ്ധ ത്രിത്വത്തിനു മുന്‍പാകെ മാദ്ധ്യസ്ഥ്യം വഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
Comments