Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തമിഴ്‌നാട്ടില്‍ വാഹനാപകടം: മലയാളി യുവതി അടക്കം നാല് മരണം

Picture

ചെന്നൈ: വിനോദയാത്രയ്ക്കു ശേഷം പുതുച്ചേരിയില്‍ നിന്നു ചെന്നൈയിലേക്കു മടങ്ങിയ ഐടി ജീവനക്കാരുടെ വാഹനം ലോറിയില്‍ ഇടിച്ച് മലയാളി യുവതി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. തൃശൂര്‍ അഞ്ചേരി വളര്‍ക്കാവ് നിവാസിയായ ഒറ്റപ്പാലം കല്ലുവഴിയില്‍ മേലെ വടക്കേമഠത്തില്‍ മുരളീധരന്റെ മകള്‍ ഐശ്വര്യ എം. നായരും (23) മൂന്നു സഹപ്രവര്‍ത്തകരുമാണു മരിച്ചത്. തിരുവനന്തപുരം സ്വദേശിനി അഖില നായര്‍ക്കു പരുക്കേറ്റു.

ശനിയാഴ്ച പുലര്‍ച്ചെ നാലിനു ചെങ്കല്‍പേട്ടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ വിനോദയാത്രാ സംഘത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു. എല്ലാവരും എറിക്‌സണ്‍ ഇന്ത്യ ഗ്ലോബല്‍ സര്‍വീസ് കമ്പനി ജീവനക്കാരാണ്. ഐശ്വര്യയുടെ സംസ്കാരം നടത്തി. മാതാപിതാക്കള്‍ ഇന്തൊനീഷ്യയിലാണ്. അമ്മ: ദീപ. സഹോദരി: ഡോ. അഞ്ജലി. തമിഴ്‌നാട്ടുകാരായ ദീപക് ചക്രവര്‍ത്തി(22), പ്രശാന്ത് കുമാര്‍(25), ആന്ധ്ര സ്വദേശിനി മേഘ(23) എന്നിവരാണു മരിച്ച മറ്റുള്ളവര്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code