Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭ്രാന്തോ , ആർക്ക് ? ( ചേറുശ്ശേരി അനിയൻ വാരിയർ )

Picture

വിവേകാനന്ദൻ   പറഞ്ഞുപോൽ :
  കേരളം  ഒരു  ഭ്രാന്താലയമാണ്  !
  തെറ്റീ, ആനന്ദാ, നിന്‍റെ കേരളം 
  ഭ്രാന്താലയമല്ല , പീഡനാലയമാണ് !!
 
  [ ഭ്രാന്ത് രോഗമാണ് ; ചികിത്സിച്ചുമാറ്റാം
  ഭ്രാന്ത്‌  മൂത്താലോ ?  ചികിത്സയുണ്ടോ ??
  ആനന്ദനോട്  ചോദിക്കാമെന്നുവെച്ചാല്‍ 
  റിങ്ങുണ്ടെങ്കിലും  ഫോണെടുക്കുന്നില്ല .]
 
  തൊണ്ണൂറുമുതല്‍  തൊണ്ണൂറുവരെയുള്ള 
  സ്ത്രീജനങ്ങള്‍ക്ക്  ഫ്രീ വ്യായാമം  
  എതിര്‍ത്താല്‍  ശാശ്വതനിദ്ര (ഭാഗ്യം )
  ' സ്ത്രീജന ' ങ്ങളല്ലാത്തവരുംപെടും ..
 
  പീഡകര്‍  ഏതു തരക്കാരുമാകാം  ...
  സ്കൂള്‍കുട്ടികള്‍മുതല്‍  തലനിറന്ന 
  അദ്ധ്യാപകര്‍ , പ്രധാനാദ്ധ്യാപകര്‍
  സാരഥികള്‍ ...  ആള്‍ദൈവങ്ങളും !
 
  ദൈവത്തോടടുത്തുനില്‍ക്കുന്നവര്‍ക്ക് 
  ജനങ്ങളുടെ  കണ്ണില്‍മണ്ണിടാന്‍   എളുപ്പം :
 " ദൈവം  നിന്നില്‍  പ്രസാദിച്ചിരിക്കുന്നു ;
  പ്രസാദം  ഞാന്‍  തരുന്നുവെന്നുമാത്രം " 
 
  അധികമാകുമ്പോള്‍ , നിവൃത്തിയില്ലാതെ
  ആരാധകര്‍  പുറത്തുപറഞ്ഞുപോകും ....
  സദാചാരക്കാര്‍  ( അതോ  ചാരന്മാരോ ? )
  സടകുടഞ്ഞെഴുന്നേല്‍ക്കും : അല്ല പിന്നെ .
 
  ഒരു  ബഹളം :  ഒരു പുക 
  പിന്നെല്ലാം  പഴയപോലെ 
  വിവേകാനന്ദനെ  തോല്‍പ്പിച്ചുകൊണ്ട്
  പുച്ഛിച്ചുകൊണ്ട് കേരളം വളരുന്നു വാഴുന്നു 
 
    C. S. Sankara Warrier, Anubhuti Cherussery 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code