Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജീവിതഹാരം (കവിത: ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Picture

(നന്മകളും തിന്മകളും ഇടതൂര്‍ന്നു വളരുന്ന ഒരു വാടിയാണല്ലോ നമ്മുടെ ജീവിതം. ഇതില്‍ ഏതു മനോഹരപുഷ്പങ്ങള്‍ വളര്‍ത്തണം, ഏതു പിഴുതെറിയണം എന്നതിന് പരിപൂര്‍ണ്ണ അവകാശി നമ്മുടെ മനസ്സല്ലേ?)

ശ്യാമസുന്ദരിയാം ധരണിതന്‍ ഹൃദയത്തില്‍
ജീവിതമാകുമെന്‍ ഹരിത വാടിതീര്‍ത്തു
നട്ടുവളര്‍ത്തിയതിലെന്‍ ശൈശവമാം
സൗഗന്ധികയാം ഒരരിമുല്ലയെ

പൂത്തുല്ലസിച്ചാടി രസിച്ചോരരിമുല്ല
അനിലിന്റെ പുല്ലാംകുഴലിനൊപ്പം
അതിപുഷ്ടിയാം അരുവിയില്‍ നീരാടി
അരിമുല്ല മാതാപിതാക്കള്‍ക്കൊപ്പം

നട്ടുവളര്‍ത്തി എന്‍ ജീവിത വാടിയില്‍
കൗമാരമാകുമൊരു പനിനീര്‍ച്ചെടി
പ്രതിബന്ധങ്ങളാം മുള്ളുകള്‍ കുരുത്തതില്‍
പരിരക്ഷയ്ക്കായെന്റെ കൗമാരത്തില്‍

മുള്ളുകള്‍ക്കിടയിലായി കുരുത്തരിമൊട്ടുകള്‍
ഋതുമതിയാമെന്‍ പനിനീര്‍ചെടിയില്‍
പൊട്ടി വിടര്‍ന്നതില്‍ മോഹമാം മുകുളങ്ങള്‍
ഇളംമഞ്ഞിന്‍ കുളിരാം തലോടലോടെ

നട്ടുവളര്‍ത്തി ഞാന്‍ എന്മനോവാടിയില്‍
കനകാംബരപൂക്കളാമെന്നഭിലാഷത്തെ
മത്സരിച്ചു വിടര്‍ന്നതില്‍ പുക്കളുമേതോ
ദേവന്റെ മാറിലിടം പിടിയ്ക്കാന്‍

നട്ടുവളര്‍ത്തിയെന്‍ നിശ്ചയദാര്‍ഢ്യമാം
ചെമ്പകച്ചെടികളെ ആ വാടിയില്‍
എത്തിപിടിച്ചോരാ ചെമ്പകപ്പൂക്കളെ
നിമിഷങ്ങള്‍ ചലിയ്ക്കുന്ന വഴികള്‍ നീളെ

ആവേശമാം കുര്‍ത്ത മൊട്ടുകള്‍ വിടര്‍ന്നതില്‍
തെച്ചിച്ചെടിയായിയെന്‍ മലര്‍ വാടിയില്‍
പിച്ചകപ്പൂക്കളായ് വിരിഞ്ഞതിലെന്‍ ഉത്സാഹം
എന്‍ ദിനരാത്രങ്ങള്‍ക്കൂര്‍ജ്ജം പകരുവാനായ്

നാലുമണിപ്പൂക്കളായ് വിടര്‍ന്നു കൊഴിഞ്ഞുപോയ്
എന്നാശകള്‍ ഓരോ ദിനങ്ങള്‍ തോറും
പാറികളിച്ചു പൊന്‍പറവകള്‍ ചുറ്റിലും
എന്‍ വിധിയായി വാടിയ്ക്കു മുകളിലൂടെ

സ്വപ്നങ്ങളായ് പറന്നതില്‍ ചിത്രശലഭങ്ങള്‍
വര്‍ണ്ണാഭമാം പൂക്കള്‍ തന്‍ മധു നുകരുവാനായ്
കുയിലുകള്‍ ഈണത്തില്‍ പാടി മധുരമായ്
പ്രതീക്ഷയാമെന്‍ തംബുരു മീട്ടുന്നപ്പോല്‍

പൊന്‍വെയില്‍ പരന്നു വാടിയിലുടനീളം
ചിരിയായ് മാറ്റുവാനെന്‍ നെടു വീര്‍പ്പുകളെ
പേമാരിയായ് ചൊരിഞ്ഞെന്നിലെ ഗദ്ഗദം
എന്നിലെ കദനഭാരത്തെ കുറച്ചിടാനായ്

മാരുതന്‍ വന്നു തലോടിയെന്‍ ചെടികളെ
കണ്ണുനീരൊപ്പുവാനെന്നപോലെ
പൊട്ടി മുളച്ചതില്‍ പുല്ലും കളകളും
ദുര്‍ഗന്ധവാഹിയാം പാഴ്പ്പൂക്കളും

അറുത്തെടുത്തു ഞാന്‍ സൗരഭ്യപ്പൂക്കളെ മാത്രമെന്‍
അനുഭവ പൂക്കൂട നിറയും വരെ
കൊരുത്തെടുത്തവയെ ഞാന്‍ കമനീയഹാരമായ്
ശേഷിയ്ക്കുമെന്‍ ജീവിത നാളുകള്‍ക്കായ്
.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code