Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇറ്റലിയില്‍ ദാരിദ്ര്യ ഭീഷണി നേരിടുന്നവരുടെ എണ്ണം റെക്കോഡ് ഉയരത്തില്‍

Picture

റോം: ഇറ്റലിയില്‍ ദാരിദ്ര്യ ഭീഷണി നേരിടുന്നവരുടെ എണ്ണം സര്‍വകാല റെക്കോഡ് ഭേദിച്ചതായി 2016 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്തെ ആകെ ജനങ്ങളില്‍ 23 ശതമാനം പേരാണ് ദാരിദ്ര്യത്തിന്‍റെ നിഴലിലുള്ളത്.

പത്തു വര്‍ഷം മുന്‍പ് ദാരിദ്ര്യ ഭീഷണി നേരിടുന്നവര്‍ 19.6 ശതമാനം മാത്രമായിരുന്നു. നിലവില്‍ കുടിയേറ്റക്കാര്‍ക്കിടയിലും, രാജ്യത്തിന്‍റെ തെക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയിലുമാണ് ദാരിദ്ര്യ ഭീഷണി കൂടുതലുള്ളത്. വിദേശ കുടിയേറ്റക്കാര്‍ക്കിടയില്‍ 2006 ല്‍ 34 ശതമാനമായിരുന്ന ദാരിദ്ര്യ സാധ്യത 2016 ആയതോടെ 55 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. തെക്കന്‍ മേഖലയില്‍ ഇത് 8.3 ശതമാനത്തില്‍നിന്നു 15 ശതമാനത്തിലുമെത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code