Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാമ്പിനെ വിവാഹം കഴിച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ചു

Picture

ക്വലാലംപുര്‍: പാമ്പിനെ വിവാഹം കഴിച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മലേഷ്യയിലെ പ്രശസ്തനായ പാമ്പ് പിടിത്തക്കാരനാണ് മരിച്ചത്.. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന അബു സരിന്‍ ഹുസിന്‍ (33) ആണ് വെള്ളിയാഴ്ച മരിച്ചത്.

അഗ്‌നിസേനയില്‍ ജീവനക്കാരനായ ഹുസിന്റെ വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്. പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഗ്‌നസേനാംഗങ്ങളെ പരിശീലിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്. തിങ്കളാഴ്ച പാമ്പുപിടിത്തതിനിടെ മൂര്‍ഖന്റെ കടിയേറ്റ് ആസ്?പത്രിയിലായിരുന്നു ഇദ്ദേഹം.

വളര്‍ത്തുപാമ്പ് 'പുനര്‍ജനിച്ച കൂട്ടുകാരി'യാണെന്നായിരുന്നു ഹുസിന്റെ വിശ്വാസം. ഇക്കാരണത്താല്‍ താന്‍ അതിനെ വിവാഹം കഴിച്ചുവെന്ന് 2016ല്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറഞ്ഞു. നാലു പാമ്പുകളെ ഇദ്ദേഹം വീട്ടില്‍ വളര്‍ത്തിയിരുന്നു. 'ഞാന്‍ പാമ്പിനെ വിവാഹം കഴിച്ചെന്നു പറഞ്ഞ് എന്റെ ഫോട്ടോയുപയോഗിച്ച് മാധ്യമങ്ങള്‍ കഥകളുണ്ടാക്കി'യെന്നാണ് വാര്‍ത്തകളോട് ഹുസിന്‍ പിന്നീട് പ്രതികരിച്ചത്.

'ഏഷ്യാസ് ഗോട്ട് ടാലന്റ്' എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പാമ്പിനെ ചുംബിച്ച് 'ധീരത'കാട്ടിയിരുന്നു.



Comments


you will die the same thing you feed
by alexander mathews, California on 2018-03-16 21:46:58 pm
As i always say, if you feed a snake, you will 100% die one by his bite only. There was a person who used by some pastors to write against their enemies and the person they dont like. He had a website which was favorite to many malayalee "believers" finally he wrote all the stories against the same person who feed him for many years. JESUS said, if you take sward, you will surely die by it only.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code