പുതിയ മദ്യനയം: പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും തുറക്കാന്‍ വഴിയൊരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെയാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. 2018-19 വര്‍ഷത്തെ മദ്യനയത്തന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദേശവും നല്‍കിയിരിക്കുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ പട്ടണമായി കണക്കാക്കും. ടൂറിസം മേഖലകളും ഇനി മുതല്‍ നഗരമേഖലകളായി കണക്കാക്കപ്പെടും. ഇതോടെ പൂട്ടിക്കിടക്കുന്ന എല്ലാ ബാറുകളും തുറക്കാനുള്ള സാഹചര്യമാണുണ്ടാകുക
Comments