Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലന്‍ഡ്; അമേരിക്ക പതിനെട്ടാമത്

Picture

ലണ്ടന്‍ : ലോകത്ത് സന്തോഷകരമായി ജീവിക്കാന്‍ ഏറ്റവും നല്ല രാജ്യം ഫിന്‍ലന്‍ഡാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ട്. നോര്‍വേയെ പിന്തള്ളിയാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ ഫിന്‍ലന്‍ഡ് ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായത്. കഴിഞ്ഞവര്‍ഷം നോര്‍വേയായിരുന്നു ഈ പട്ടികയില്‍ ഒന്നാമത്. നോര്‍വേ, ഡെന്‍മാര്‍ക്ക്, ഐസ്!ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍സ്, കാനഡ, ന്യൂസിലാന്‍ഡ്. സ്വീഡന്‍, ഓസ്‌ട്രേലിയ, എന്നിവയാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള ആദ്യത്തെ പത്തു രാഷ്ട്രങ്ങള്‍.

ബ്രിട്ടന് പത്തൊമ്പതാം സ്ഥാനവും അമേരിക്കയ്ക്ക് പതിനെട്ടാം സ്ഥാനവുമാണ്. പട്ടികയില്‍ 133 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ സ്ഥാനം 122 ആയിരുന്നു. 2016ല്‍ 118ഉം. സാര്‍ക്ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്റെയും (75), നേപ്പാളിന്റെയും (101) ഭൂട്ടാന്റെയും (97), ശ്രീലങ്കയുടെയും (116), ബംഗ്ലാദേശിന്റെയും (115) പിന്നിലാണ് ഇന്ത്യ. മ്യാന്‍മാറിന് നൂറ്റിമുപ്പതാം സ്ഥാനമുണ്ട്. ചൈനയ്ക്ക് 86ഉം.

ആഫ്രിക്കന്‍ രാജ്യമായ ബറൂണ്ടിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, സൗത്ത് സുഡാന്‍, ടാന്‍സാനിയ, യെമന്‍, റുവാണ്ട, സിറിയ, ലൈബീരിയ, ഹെയ്തി, മാള്‍വായ് എന്നിവയാണ് ഏറ്റവും സന്തോഷം കുറഞ്ഞ പത്തു രാഷ്ട്രങ്ങള്‍. രാജ്യത്തെ സ്വന്തം പൗരന്മാരുടെയും കുടിയേറ്റക്കാരുടെയും സന്തോഷത്തിന്റെ അടിസ്ഥാനത്തിലാണ് 156 രാജ്യങ്ങളുടെ ലിസ്റ്റ് തയാറാക്കിയത്. ഒന്നാം സ്ഥാനത്തെത്തിയ ഫിന്‍ലന്‍ഡില്‍ മൂന്നുലക്ഷത്തോളം കുടിയേറ്റക്കാരുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യ 55 ലക്ഷവും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code