Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ ദമ്പതികളും മകനും മരിച്ചു

Picture

കൊല്ലം: ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ സ്റ്റാന്‍ഡേഡ് ജങ്ഷനില്‍ വച്ചായിരുന്നു അപകടം. കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സ്കൂട്ടര്‍ യാത്രക്കാരായ ചാത്തന്നൂര്‍ ഏറം കൊല്ലന്റഴികത്ത് ഷിബു(47), ഭാര്യ സിജി(40), മകന്‍ ആദിത്യന്‍(11) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മകന്‍ ആദര്‍ശ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തിപ്പെട്ട മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊട്ടിയം കിംസ് ആശുപത്രിയില്‍ വച്ചാണ് സിജിയും ആദിത്യനും മരിച്ചത്. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഷിബു മരിച്ചത്.

രാവിലെ ഗള്‍ഫില്‍നിന്നെത്തിയ ശേഷം സഹോദരിയെ കാണാനുള്ള യാത്രയ്ക്കിടെയാണ് മരണം കവര്‍ന്നത്. അമിതവേഗത്തിലെത്തിയ കെ എസ് ആര്‍ ടി സി ബസ് സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ഷിബുവും ഭാര്യ സിജിയും മൂത്തമകന്‍ ആദിത്യനും മരിച്ചത്.

ഇളയമകന്‍ ആദര്‍ശ് നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് റാസല്‍ഖൈമയില്‍നിന്ന് ഷിബു നാട്ടിലെത്തിയത്. ആദിച്ചനെല്ലൂരില്‍ താമസിക്കുന്ന സഹോദരി ഷിജിനെ കാണാനാണ് ഷിബു ഭാര്യക്കും മക്കള്‍ക്കുമൊപ്പം പുറപ്പെട്ടത്.

ചാത്തന്നൂരിലെ മാര്‍ക്കറ്റില്‍നിന്ന് ഷോപ്പിങ്ങിനു ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ ചാത്തന്നൂര്‍ സ്റ്റാന്‍ഡേഡ് ജങ്ഷനില്‍ വച്ച് ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറില്‍ കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code