Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹരിയാനയില്‍ വിദ്യാര്‍ഥി അധ്യാപകനെ വെടിവെച്ച് കൊന്നു

Picture

ഛണ്ഡീഗഡ്: ഹരിയാനയില്‍ കോളജ് പ്രഫസറെ വിദ്യാര്‍ഥി വെടിവെച്ചുകൊന്നു. സോനാപതിലെ ഷഹീദ് ദല്‍ബീര്‍ സിങ് കോളജ് കാമ്പസില്‍ ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. കോളജിലെ ഇംഗ്ലീഷ് പ്രഫസറായിരുന്ന രാജേഷാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകത്തിന്‍െറ കാരണം വ്യക്തമല്ല.

രാജേഷ് ഓഫീസിലിരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി വന്ന് നാലു തവണ വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. രാജേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥീരീകരിച്ചു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അക്രമി മുഖം മറച്ചാണ് വന്നതെന്നും ഞൊടിയിടയില്‍ വെടിവെപ്പ് നടത്തി രക്ഷപ്പെട്ടെന്നും സംഭവ സമയം രാജേഷിനൊപ്പം ഓഫീസിലുണ്ടാലയിരുന്ന അധ്യാപകന്‍ പറഞ്ഞു. അക്രമി വിദ്യാര്‍ഥിയാണെന്ന് തോന്നി. എന്നാല്‍ ഈ കോളജില്‍ തന്നെയുള്ള ആളാണോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code