Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേസ്സി മലയാളിയുടെ വിദ്യാഭ്യസ സെമിനാര്‍ മാര്‍ച്ച് 17ന്   - ജോസ്. എം ജോര്‍ജ്

Picture

മെല്‍ബണ്‍: വളരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ സമ്പ്രദായവും അതു വഴി എങ്ങനെ ലക്ഷ്യത്തിലെത്തുവാന്‍ കുട്ടികള്‍ക്കാവും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഒരുക്കി കേസ്സി മലയാളി ശ്രദ്ധേയമാവുന്നു. ഈ ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഈ സെമിനാര്‍ മാര്‍ച്ച് 17 ന് വൈകീട്ട് 6.ന് ക്രാന്‍ബണ്‍ ബല്ലാ ബല്ലാ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും.

ഈ സെമിനാര്‍ നയിക്കുന്നത് വിക്ടോറിയന്‍ വിദ്യാഭ്യാസവകുപ്പിലെ സീനിയര്‍ പ്രോജക്ട്റ്റ് ഓഫീസര്‍ കരോള്‍ ഹാന്‍ കിന്‍സണ്‍ ആണ്. ഒരു മണിക്കൂര്‍ കുട്ടികളുടെ പഠന രീതികളെ ക്കുറിച്ചുള്ള അവതരണവും ശേഷം ചോദ്യോത്തര വേളയും ആയാണ് കൃമീകരിച്ചിരിക്കുന്നത് .വരുന്ന തലമുറയുടെ ഭാവിയുടെ ബ്രഹത്തായ വിദ്യാഭ്യാസ രീതി പ്രവാസികളായ നാം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഈ സൗജന്യവിദ്യാഭ്യാസ സെമിനാറിലേയ്ക്ക് മുഴുവന്‍ ആളുകളെയും ഹാര്‍ദവമായി ക്ഷണിക്കുന്നതായി കേസ്സി മലയാളി പ്രസിഡന്റ് ഗിരിഷ് പിള്ള അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code