Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോങ്കണ്ണ് / ഏറുകണ്ണ് (ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

പഴയൊരു  സിനിമാപാട്ടില്‍ 
  " വിവാഹപൂർവരാത്രികൾ "
  എല്ലാവരും കേട്ടിട്ടുണ്ടാകും 
 
  തൃശ്ശൂരിലെ ഒരു ആസ്പത്രിക്കാര്‍ 
   മുന്നറിയിപ്പ്  നല്‍കുന്നു 
  " പ്രസവപൂർവദിനങ്ങൾ "
  ( വിക്ഷേപണപൂര്‍വനിമിഷങ്ങള്‍ )
 
   ഒന്ന്  മധുരവികാരം ...
   മറ്റേത്  മധുരവേദന  ! ! !
 
   ഞാന്‍ അനുകരിച്ചാല്‍ :
  " അരിയെത്തും മുമ്പ് 
    കുഴികുത്തണമെന്നോ ? "
    ......അല്ലെങ്കില്‍ 
  " വിടപറയും മുമ്പെ
    ഇടകീറണമെന്നോ ? "
     
      *       *          *           *       *
 
   പെണ്ണര  കാണാത്തതുകൊണ്ട്
   താന്‍ കാല്‍ക്കവിയായി  എന്നു 
   ഒന്നരക്കവി  കുഞ്ഞുണ്ണിമാഷ് 
 
   ഒന്നനുകരിച്ചുനോക്കിയാലോ :::
   പെണ്ണരയില്‍ മണ്ണിര ! (പോരെങ്കില്‍)
   പെണ്ണരയില്‍  മണ്ണിരയിഴയുന്നു !
 
   മയമയപെയ്തപ്പൊ   വയ്യെല്ലാം 
   കൊയകൊയായ കോയിക്കോട്ടെ 
   മ്മടെ മമ്മത്കോയ ചോയ്ച്ചു:
  മുയ്മന്‍ കോയി  'ടുക്കട്ടെ , സ്സാറെ 
  മേണ്ട കോയാ ,  അരമതി പ്പൊ 
 
  കുണ്ടന്മാര്‍ക്കെല്ലാം  അരമതി 
  ഈ അരേല് ന്താ ത്ര  ള്ളതാവോ ?
  കോയേടെ  പിറുപിറു മുറുമുറു !
 
  കുട്ട്യോളക്ക്  ഇത്ര  മതി , പോരെ ?
 
     *         *             *               *         *
 
 1)മലകളിളകിലും മഹാജനാനാം മലമിളകാ ... 
 2) എന്തും വിധിക്കട്ടെ ലോകം മലബന്ധത്തില്‍ 
 ........................... ............... /.ഞാനൊരു ഭീരുവല്ല 
 3) മതമേതായാലും മനുഷി നന്നായാല്‍ മതി .
 4) ഒരു ജാതി, ഒരു മതം, ഒരു മനുഷി : മനുഷ്യന് 
 5) പലരെയും ചതിക്കാതെ ഒരു കാര്യം തുടങ്ങല്ലേ 
 6) പാലില്‍ വെള്ളം ചേര്‍ക്കരുത് ; 
...................... /.വെളളത്തിലേക്ക് പാലൊഴിക്കാം 
 7) അയല്‍വാസിയെ സ്നേഹിക്കണമെന്നില്ല  
 8) അയല്‍ഭാര്യയെ  സ്നേഹിക്കുക  
   
         *          *                *                 *            *
 
  എന്‍റെ  എഴുത്ത്  അതിചതുരം    
  കാരണം വൃത്തം അറിയില്ല 
  ദീര്‍ഘവൃത്തമാണെങ്കില്‍ .....
  I'm  too  old 4 anything, मोरी  सहेलियाँ 
 
      *        *            *             *          *
 തത്കാലം നിര്‍ത്തട്ടെ 
 
C. S. Sankara Warrier, Anubhuti 680 306  



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code