Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാജീവ് ആര്‍. കുമാര്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്   - ഫ്രാന്‍സിസ് തടത്തില്‍

Picture

ഫ്‌ലോറിഡ:ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി ഒര്‍ലാന്‍ഡോ (ഓര്‍മ) മലയാളി അസ്സോസിയേഷന്റെ സമുന്നത നേതാവ് രാജീവ് ആര്‍. കുമാര്‍ മത്സരിക്കുന്നു. സംഘടന പാടവത്താല്‍ ചുരുങ്ങിയ കാലം കൊണ്ട് ഫ്‌ലോറിഡയിലെ മലയാളികള്‍ക്ക് സുപരിചതനായി മാറിയ രാജീവ് ഫൊക്കാനയുടെ ഒരു സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.

ഓര്‍മയുടെ അഡൈ്വസറി ബോര്‍ഡ് അംഗമായ രാജീവ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു ഓര്‍മയെ അമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ സംഘടനയായി വളര്‍ത്തുന്നതിന് മുഖ്യ പങ്കാളിയായി.അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ ഓര്‍മ നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഓര്‍മയുടെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കാന്‍ ഇപ്പോള്‍ പിന്നണിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രാജീവിനു ഇനി മുതല്‍ സംഘടനകളുടെ സംഘടനയായ ഫോക്കാനക്കു വേണ്ടി തന്റെ പ്രവര്‍ത്തന മികവ് പ്രകടപ്പിക്കാനുള്ള അവസരമൊരുക്കാനാണ് ഓര്‍മ ഔദ്യോഗിക നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഓര്‍മ പ്രസിഡന്റ് സാബു ആന്റണി സെക്രട്ടറി ജിജോ മാത്യു എന്നിവര്‍ പറഞ്ഞു.ഓര്‍മയുടെ സമ്പൂര്‍ണ പിന്തുണ രാജീവനും മാധവന്‍ ബി. നായര്‍ നേതൃത്വം നല്‍കുന്ന ടീമിനും ഉണ്ടായിരിക്കുമെന്നും അവര്‍ അറിയിച്ചു.

തിരുവല്ല സ്വദേശിയായ വല്ലഭശേരി പരേതനായ കുമാരന്റെയും ദേവകിയമ്മയുടെയും രണ്ടു മക്കളില്‍ ഇളയവനായ രാജീവ് ചങ്ങനാശേരി എന്‍.എന്‍.എസ്.എസ്. സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചങ്ങനാശേരി എന്‍.എന്‍.എസ്.എസ്. കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തുടര്‍ന്ന് നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയ ശേഷം ബെഹ്‌റനില്‍ സിവില്‍ എഞ്ചിനീറിങ്ങില്‍ ജോലി ചെയ്തു. 2000ല്‍ നാട്ടില്‍ മടങ്ങി എത്തിയ അദ്ദേഹം പിന്നീട് ഗവണ്മെന്റ് കോണ്‍ട്രാക്ടര്‍ ആയി കണ്‍സ്ട്രക്ഷന്‍ രംഗത്ത് സജീവമായി.

സ്കൂളിലും കോളേജിലും സജീവ കെ.എസ് യു പ്രവര്‍ത്തകനായിരുന്ന രാജീവ് കോണ്‍ഗ്രസ് ബ്ലോക്ക്, താലൂക്ക്. പഞ്ചായത്ത് തലങ്ങളില്‍ ഭാരവാഹിയായി രാഷ്ട്രീയ ഗോദയിലും പയറ്റി കഴിവ് തെളിയിച്ചിരുന്നു.
രാജീവിനിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകള്‍ക്ക് മുന്‍തൂക്കമുള്ള താന്‍ നേതൃത്വം നല്‍കുന്ന ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ ഒരു വന്‍ മുതല്‍ കൂട്ടാകുമെന്നു ഫൊക്കാന പ്രസിഡന്റ് ആയി മത്സരിക്കുന്ന മാധവന്‍ നായരും അദ്ദേഹത്തോടൊപ്പം മത്സരിക്കുന്ന സെക്രെട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജെസി റിന്‍സി, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, വിജി നായര്‍, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു,

ശ്രീനാരായണഗുരുവിന്റെ സഞ്ചാര സെക്രെട്ടറിയായിരുന്ന വല്ലഭശേരി ഗോവിന്ദനാശാന്‍ രാജീവിന്റെ വല്യപ്പൂപ്പനാണ് .കോട്ടയം നാഗമ്പടത്തുനിന്നും വര്‍ഷങ്ങള്‍ക്കുമുന്‍പ് വല്ലഭശേരി ഗോവിന്ദനാശാന്‍ ഉള്‍പ്പെടെ 5 പേര്‍ ചേര്‍ന്ന് കാല്‍നടയായി ശിവഗിരിയിലേക്കു നടത്തിയ തീര്‍ത്ഥാടന യാത്രയാണ് പിന്നീട് പ്രശസ്തമായ ശിവഗിരി തീര്‍ത്ഥാടനമായി മാറിയത്.

2006ഇല്‍ അമേരിക്കയിലേക്ക് കുടിയേറിയ രാജീവ് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. അമേരിക്കയിലെ ദേശീയ രാഷ്ട്രീയത്തിലും സജീവമായ രാജീവ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.

ഒര്‍ലാന്‍ഡോ വെസ്റ്റേണ്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയുന്ന ചന്ദ്രതലയാണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്ത്,മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ എന്നിവര്‍ മക്കളാണ്.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code