Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിത്രശലഭങ്ങള്‍ സംഗീതസന്ധ്യ മെയ് 18-ന് ഡിട്രോയിറ്റില്‍   - അലന്‍ ചെന്നിത്തല

Picture

ഡിട്രോയിറ്റ്: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശരത്തും ചേര്‍ന്ന് ഡിട്രോയിറ്റില്‍ സംഗീതത്തിന്റെ മാസ്മരിക സന്ധ്യ ഒരുക്കുന്നു. ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ സംഗീതസന്ധ്യ മെയ് 18-നു വെള്ളിയാഴ്ച വൈകിട്ട് 7.30-ന് ഫിറ്റ്‌സ് ജിറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തും.

ചിത്ര, ശരത് എന്നിവര്‍ക്കൊപ്പം ഗായകന്‍ നിഷാദും, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതിയും ഒപ്പം ജന്നിസണും, മലയാളം- തമിഴ് ഭാഷകളിലെ ഹൃദയത്തുടിപ്പാര്‍ന്ന ഗാനങ്ങള്‍ ആലപിക്കും. ഇവരോടൊപ്പം കേരളത്തില്‍ നിന്നുള്ള പ്രഗത്ഭരും പ്രശസ്തരുമായ കലാകാരന്മാര്‍ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്ത് ലൈവ് ഓക്കസ്ട്ര ഒരുക്കും.

പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം കേരള ക്ലബ് പ്രസിഡന്റ് സുജിത് മേനോന്‍, ഷോയുടെ മെഗാ സ്‌പോണ്‍സര്‍ കോശി ജോര്‍ജിനു ആദ്യ ടിക്കറ്റ് നല്‍കി നിര്‍വഹിച്ചു.ടിക്കറ്റ് കിക്കോഫിനോടനുബന്ധിച്ച് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ വിദ്യാശങ്കര്‍ ശ്രീനിവാസന്‍ നയിച്ച ഗാനമേളയും പ്രശംസ പിടിച്ചുപറ്റി."ചിത്രശലഭങ്ങള്‍' എന്ന ഷോയുടെ മെഗാ സ്‌പോണ്‍സേഴ്‌സ് കോശി ജോര്‍ജ് റിയലറ്റര്‍ റിമാക്‌സ്, അതിഥി ഇന്ത്യന്‍ കുസീന്‍, ക്യാപ്‌സ്യൂള്‍, ചില്‍ഡ്രന്‍സ് അക്കാഡമി മോണ്ടിസോറി സ്കൂള്‍ എന്നിവരാണ്.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും: സുജിത് മേനോന്‍ (248 635 1566), അജയ് അലക്‌സ് (248 767 9451), ശ്രീജാ ശ്രീകുമാര്‍ (248 760 1841), ജെയ്‌സണ്‍ നെല്ലിക്കുന്നേല്‍ (734 306 7823), പ്രാബ്‌സ് ചന്ദ്രശേഖരന്‍ (248 506 4996), പ്രീതി പ്രേംകുമാര്‍ (313 529 8672).

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code