Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍ദ്ദിനാള്‍ കാള്‍ ലെമാന്‍ അന്തരിച്ചു

Picture

ബര്‍ലിന്‍ : ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ മുന്‍ അധ്യക്ഷനും മെയ്ന്‍സ് രൂപതയുടെ മുന്‍ ബിഷപ്പുമായ കാള്‍ ലെമാന്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യം മോശമായിട്ടാണ് കര്‍ദ്ദിനാള്‍ 81ാം വയസ്സില്‍ കാലം ചെയ്തത്.ഈ മാസം 21നു മെയ്ന്‍സ് കത്തീഡ്രലില്‍ അന്ത്യ കര്‍മ്മങ്ങള്‍ നടക്കും. 1987 മുതല്‍ 2008 വരെ ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായിരുന്നു. 33 വര്‍ഷം മെയ്ന്‍സ് രൂപതയുടെ മെത്രാനായി സേവനം ചെയ്തു. 2001 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണു ലെമാനെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

കര്‍ദ്ദിനാള്‍ ലെമാന്‍ ഫുട്‌ബോള്‍ പ്രേമിയായിരുന്നു. ഫുട്‌ബോള്‍ കളി കാണാന്‍ നേരിട്ടു കളിക്കളത്തില്‍ എത്തുക പതിവായിരുന്നു. മാനുഷിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. ജര്‍മനിയിലെ പ്രോട്ടസ്റ്റന്റ് സഭാ നേതൃത്വവുമായി നല്ല സൗഹൃദം സ്ഥാപിച്ചു. ഒട്ടേറെ വിപ്ലവകരമായ ആശയങ്ങള്‍ പറഞ്ഞുവെങ്കിലും നടപ്പാകാതെ അവശേഷിച്ചു. ജര്‍മനിയിലേക്ക് കുടിയേറിയ ലക്ഷകണക്കിനു വിദേശ അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായി വാദിച്ചു. നാസി പാര്‍ട്ടികളുടെ കണ്ണിലെ കരടായി മാറി. ലെമാന്റെ നിര്യാണം വഴി വിശ്വസ്തനായ ഒരു സുഹൃത്തിനെയാണു യൂറോപ്പിനു നഷ്ടപ്പെട്ടതെന്നു യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷന്‍ ജീന്‍ ക്ലൗഡെ ജൂങ്കര്‍ ഒരു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code