Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉഴവൂര്‍ ഫൊറോന തല പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും സംഘടിപ്പിച്ചു

Picture

അരീക്കര: കെ.സി.ഡബ്ല്യൂ.എ. ഉഴവൂര്‍ ഫൊറോന തല പ്രവര്‍ത്തനോദ്ഘാടനവും, അന്താരാഷ്ട്ര വനിതാദിനാചരണവും 11 3 2018 ഞായറാഴ്ച്ച അരീക്കര സെന്റ് റോക്കീസ് പാരീഷ്ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കുടുംബവളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തില്‍ റവ.ഫാ. ബിബി തറയില്‍ സെമിനാര്‍ നയിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന പൊതുയോഗത്തില്‍ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ് അധ്യക്ഷത വഹിച്ചു.

അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട് വനിതാദിന സഒൗേശം നല്‍കി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കന്‍, അരീക്കര പള്ളി വികാരി റവ.ഫാ. ജോസ് നെടുംങ്ങാട്ട്, ഫൊറോന സെക്രട്ടറി ലിസി സുബാഷ് എന്നിവര്‍ പ്രസംഗിച്ചു. അരീക്കര ഇടവകയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയെ പൊന്നാടയണിയിച്ച് ഫാ. ജോസ് നെടുംങ്ങാട്ട് ആദരിച്ചു. വനിതകളുടെ വിവിധ കലാപരിപാടികളും ചടങ്ങുകളുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. സ്‌നേഹവിരുന്നോടെ വനിതാദിനാചരണ ചടങ്ങുകള്‍ സമാപിച്ചു. ചടങ്ങില്‍ അഞ്ഞൂറിലധികം വനിതകള്‍ പങ്കെടുത്തു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code