ചെന്നൈ: തേനിയിലുണ്ടായ കാട്ടുതീയില്‍ കുടുങ്ങി ഒരു വിദ്യാര്‍ഥി മരിച്ചു. നാല്പതോളം വിദ്യാര്‍ഥികള്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ പുറപ്പെട്ടിട്ടുണ്ട്.
കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ട്രക്കിങ്ങിന് പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ ഈറോഡ് സ്വദേശികളാണെന്നാണ് സൂചന.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യപ്രകാരം സഹായം ലഭ്യമാക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് വ്യോമസേനയോട് നിര്‍ദേശിക്കുകയായിരുന്നു. തേനി ജില്ലാകളക്ടറുടെ സഹായത്തോടെയാണ് ദക്ഷിണമേഖലാ കമാന്‍ഡിന്റെ ഹെലികോപ്ടറുകള്‍ കുരങ്ങണിയിലേക്ക് തിരിച്ചിരിക്കുന്നത്.
Comments