ന്യൂഡല്‍ഹി: രാജ്യത്ത് 3045 കേസുകളിലായി 1,700 സിറ്റിങ് എം.പിമാരും, എം.എല്‍.എമാരും വിചാരണ നേരിടുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഉത്തര്‍ പ്രദേശിലാണ് ഏറ്റവുമധികം എം.എല്‍.എമാര്‍ വിചാരണ നേരിടുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രം 100 എം.പിമാരാണ് വിവിധ ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ളവര്‍.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത 771 കേസുകള്‍ക്ക് മാത്രമാണ് തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളത്. 3045 കേസുകള്‍ക്ക് ഇപ്പോഴും തീരുമാനമായിട്ടില്ല. നേരത്തെ വിചാരണകള്‍ക്കായി പ്രത്യേക കോടതി അനുവദിക്കണമെന്ന അപേക്ഷയിലാണ് കേസുകളുടെ പൂര്‍ണ വിവരങ്ങള്‍ നല്കാന് കോടതി ആവശ്യപ്പെട്ടത്.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ നിര്‍ദ്ദേശപ്രകാരം നിയമ മന്ത്രാലയമാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
Comments