Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി വിജി നായര്‍ വീണ്ടും മത്സരിക്കുന്നു   - ഫ്രാന്‍സിസ് തടത്തില്‍

Picture

ചിക്കാഗോ:ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി പ്രമുഖ സംഘടനാ പ്രവര്‍ത്തക വിജി നായര്‍ വീണ്ടും മത്സരിക്കുന്നു. നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗമായ വിജിയുടെ മികച്ച സംഘടനാ നേതൃ പാടവമാണ് വീണ്ടും ഒരു അംഗം കൂടി കുറിക്കാന്‍ വിജിക്കു അവസരം ലഭിച്ചത്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ വിജി ഇപ്പോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ആണ്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷാന്റെ വൈസ് പ്രസിഡണ്ട്,കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോയുടെ ബോര്‍ഡ് മെമ്പര്‍ ആയ വിജി നായര്‍ കേരള ഹിന്ദു ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച് .എന്‍.എ)യുടെ കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റര്‍ ആയിരുന്നു.ഫൊക്കാന ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന്റെ ടാലെന്റ്‌റ് ഷോ കോര്‍ഡിനേറ്റര്‍ കൂടിയാണ് വിജി.
നാഷണല്‍ കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ വിജിയുടെ മികച്ച പ്രവര്‍ത്തനവും അനുഭവ പരിചയവും ഫൊക്കാനയുടെ അടുത്ത ഭരണസമിതിയുടെ ഗുണകരമാകുമെന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രെട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ളോറിഡ), വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു,

കൊല്ലം കുണ്ടറ സ്വദേശിനിയായ വിജി കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. കോം ബിരുദം നേടിയശേഷം 20 വര്ഷം മുമ്പാണ് അമേരിക്കയിലെത്തിയത്. ചിക്കാഗോ വെസ്റ്റ് പ്ലെയിന്‍സ് സ്വദേശിനിയായ സിജി ടാക്‌സ് പ്രാക്റ്റീഷനറും അക്കൗണ്ടന്‍റ്റുമാണ് .ഫൊക്കാന ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരിലൊരാളായ സതീശന്‍ നായര്‍ ആണ് ഭര്‍ത്താവ്.മാക് ആന്‍ഡ് ഇമേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍ ആണ് അദ്ദേഹം. ഹൈസ്കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ വരുണ്‍ മേനോന്‍, 9 ക്ലാസ് വിദ്യാര്‍ത്ഥിയായ നിഥിന്‍ നായര്‍ എന്നിവര്‍ മക്കളാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code