Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദമാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

Picture


ദമാം.ദമാമിലെ മലയാള ദൃശ്യ,ശ്രാവ്യ,അച്ചടി മാധ്യമപ്രതിനിധികളുടെയും ലേഖകരുടെയും കൂട്ടായ്മയായ ദമാം മീഡിയ ഫോറത്തിന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എം.എം. നഈം (കൈരളി ടി.വി), വൈസ് പ്രസിഡന്റ് അബ്ദുല്‍ അലി കളത്തിങ്ങല്‍ (ഗള്‍ഫ് തേജസ്), ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് (മിഡിലിസ്റ്റ് ചന്ദ്രിക), ജോ.സെക്രട്ടറി സുബൈര്‍ ഉദിനൂര്‍ (ഏഷ്യാനെറ്റ് റേഡിയോ) ട്രഷറര്‍ അനില്‍ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരാണ് പുതുതായി ചുമതലയേറ്റ ഭാരവാഹികള്‍.

അല്‍ കോബാര്‍ ഗള്‍ഫ് ദര്‍ബാര്‍ ഓഡിറ്റോ റിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ ഐക്യകണ്‌േേഠ്യനയായിരുന്നു തെരഞ്ഞെടുപ്പ്. മുന്‍ പ്രസിഡണ്ട് ഹബീബ് ഏലംകുളം (മലയാളം ന്യൂസ്) അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അനില്‍ കുറിച്ചിമുട്ടം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അഷ്‌റഫ് ആളത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.സാജിദ് ആറാട്ട്പുഴ (പ്രവാസ ഭാരതി റേഡിയോ ),പി.ടി.അലവി (ജീവന്‍ ടി.വി ),മുജീബ് കളത്തില്‍(ജയ്ഹിന്ദ് ടിവി )മുഹമ്മദ് ഷെരീഫ് (ഗള്‍ഫ് മാധ്യമം) ചെറിയാന്‍ (മംഗളം )നൗഷാദ് കണ്ണൂര്‍ ( മീഡിയ വണ്‍)എന്നിവര്‍ സംസാരിച്ചു. അനില്‍ കുറിച്ചിമുട്ടം സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ദമാം മീഡിയഫോറം നടത്തിപ്പോന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code