ലോകപ്രശസ്ത സുവിശേഷക പ്രാസംഗീകനായ വില്യം ഫ്രാങ്ക്ളിന് ബില്ലിഗ്രാം 99 അന്തരിച്ചു ..ഫെബ് 21 ബുധനാഴ്ച നോര്‍ത്ത് കരോലിന മോണ്ട്രീറ്റിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം .ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന് വക്താവ് ജെറെമി ബ്ലൂമെ വാര്‍ത്ത സ്ഥിരീകരിച്ചു .185 രാജ്യങ്ങളില്‍ നടത്തിയ സുവിശേഷ പ്രസംഗളിലൂടെ മൂന്ന് മില്യണ്‍ ജനങ്ങളെ ക്രിസ്തുവിങ്കലേക്കു നയിക്കുന്നതില്‍ ബില്ലിഗ്രഹമിന് കഴിഞ്ഞട്ടുണ്ട് .
ബില്ലിഗ്രഹമിന്റെ വിയോഗത്തില്‍ പ്രസിഡന്റ് ട്രംപ് ,വൈസ് പ്രസി മൈക്ക് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.പോള്‍ അപ്പോസ്തലനുശേഷം ലോകം കണ്ട എറ്റവും മഹാനായ സുവിശേഷകനായിരുന്നു ബില്ലിഗ്രഹം എന്നു പ്രസിഡന്റ് ട്രംപ് ട്വിറ്റെര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി .
Comments