സുള്ള്യ : സഹപാഠിയുടെ കുത്തേറ്റ് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു. സുള്ള്യ നെഹ്റു മെമ്മോറിയല്‍ കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനി കെ.അക്ഷത(19)യാണ് മരിച്ചത്. കാസര്‍കോട് മുള്ളേരിയയ്ക്കടുത്ത ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകളാണ്.
ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടി സുള്ള്യ നഗരത്തിലെ കാര്‍ സ്ട്രീറ്റിലാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അക്ഷതയുടെ ക്ലാസില്‍ പഠിക്കുന്ന സുള്ള്യ നാര്ണകജെയിലെ കാര്‍ത്തിക്കിനെ(24) പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജ് വിട്ട് കൂട്ടുകാര്‍ക്കൊപ്പം നടന്നു വരികയായിരുന്ന അക്ഷതയെ തടഞ്ഞുനിര്‍ത്തിയ കാര്‍ത്തിക് കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. വയറിലും നെഞ്ചിലും മറ്റും ഗുരുതരമായി പരുക്കേറ്റ അക്ഷതയെ നാട്ടുകാര്‍ സുള്ള്യ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം മംഗളൂരുവിലേക്കു കൊണ്ടു പോകും വഴി മരിച്ചു.
കൈക്കു പരുക്കേറ്റ കാര്‍ത്തിക്കിന് ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം പൊലീസ് കസ്റ്റ!ഡിയില്‍ എടുത്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിനു കാരണമെന്നു കതുതുന്നതായി ദക്ഷിണ കന്നഡ എസ്പി രവികാന്തേ ഗൗഡ അറിയിച്ചു. സുള്ള്യ സിഐ സതീഷ്കുമാര്‍, എസ്ഐ മഞ്ജുനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കാര്‍ത്തിക് എന്‍ജിനീയറിങ് പഠനം പാതിയില്‍ ഉപേക്ഷിച്ചാണു ബിഎസ്സി ബിരുദപഠനത്തിനു ചേര്‍ന്നത്. അനുഷയാണ് അക്ഷതയുടെ സഹോദരി.
Comments