Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനോദ്ഘാടനവും നാഷണല്‍ ഓഫീസ് വെഞ്ചരിപ്പും 24,25 തീയതികളില്‍

Picture

ചിക്കാഗോ: സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാക്കന്മാരായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റേയും, മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റേയും സാന്നിധ്യത്തിലും അനുഗ്രഹാശിസുകളോടും കൂടി ഫെബ്രുവരി 24-നു 5.30-നു എല്‍മസ്റ്റിലെ ചാന്‍സലറി ബില്‍ഡിംഗിലുള്ള എസ്.എം.സി.സി നാഷണല്‍ ഓഫീസ് ഉദ്ഘാടനം നടക്കുന്നതായിരിക്കും. മാര്‍ അങ്ങാടിയത്ത് പിതാവായിരിക്കും ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുക.

ചിക്കാഗോ രൂപതാ ചാന്‍സലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ റവ. ജോര്‍ജ് മാളിയേക്കല്‍, വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എന്നിവരും സന്നിഹിതരായിരിക്കും.

എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഫാ കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ സുപ്രധാനമായ ഈ സംരംഭങ്ങളില്‍ നല്‍കപ്പെടുന്ന നേതൃത്വവും പ്രാര്‍ത്ഥനാശംസകളും എടുത്തുപറയേണ്ടതാണ്.

എസ്.എം.സി.സി നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, ബോര്‍ഡ് ചെയര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജെയിംസ് കുരീക്കാട്ടില്‍, ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍, സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും. ഈ സുപ്രധാന ചടങ്ങുകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി അറിയിക്കുന്നു.

എസ്.എം.സി.സിക്കുവേണ്ടി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code