Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫ്രറന്‍സ് റജിസ്‌ട്രേഷന് ആവേശഭരിതമായ പിന്തുണ   - ഷാജി രാമപുരം

Picture

ഡാലസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫ്രറന്‍സിന്റെ 32–ാമത് സമ്മേളനത്തിലേക്കുള്ള രജിസ്‌ട്രേഷന് ഡാലസിലെ മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്ന് ആവേശഭരിതമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് കോണ്‍ഫ്രറന്‍സ് ജനറല്‍ കണ്‍വീനര്‍ റവ. എബ്രഹാം വര്‍ഗീസ്, ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് സിപിഎ, റജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ജോണ്‍ കെ. ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്, സെഹിയോന്‍ മാര്‍ത്തോമ്മ ചര്‍ച്ച് പ്ലാനോ, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍, സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് മെസ്കിറ്റ് എന്നീ ഇടവകകളില്‍ വച്ച് കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പ്രത്യേകം രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു. മീറ്റിങ്ങുകള്‍ക്ക് ഇടവക പട്ടക്കാരായ റവ. പി. സി. സജി, റവ. മാത്യു സാമുവേല്‍, റവ. അലക്‌സ് കെ. ചാക്കോ, റവ. വിജു വര്‍ഗീസ്, റവ. ഷൈജു പി. ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജനറല്‍ കണ്‍വീനര്‍, റജിസ്‌ട്രേഷന്‍ കണ്‍വീനര്‍, ഭദ്രാസന ട്രഷറാര്‍ എന്നിവരെ കൂടാതെ റജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റവ. മാത്യു ഫിലിപ്പ്, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ റവ. ഫിലിപ്പ് ഫിലിപ്പ്, പ്രയര്‍ സെല്‍ കോ. കണ്‍വീനര്‍ മറിയാമ്മ തോമസ്, കോണ്‍ഫറന്‍സ് ട്രഷറര്‍ സജു കോര, അക്കൗണ്ടന്റ് എബി ജോര്‍ജ്, ലിന്‍ കീരിക്കാട്, സാക് തോമസ് എന്നിവരും ഡാലസില്‍ വിവിധ ഇടവകളില്‍ നടന്ന കിക്ക് ഓഫ് മീറ്റിങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ജൂലൈ 5 മുതല്‍ 8 വരെ ഹൂസ്റ്റണിലെ രാജ്യാന്തര എയര്‍പോര്‍ട്ടിനു സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫ്രറന്‍സ് വന്‍ വിജയപ്രദമാക്കണമെന്ന് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code