Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മിസ് വി എന്ന ശാന്തി വിശ്വനാഥ്.

Picture

മയാമി: പാര്‍ക്‌ലാന്‍ഡിലെ സ്കൂള്‍ വെടിവയ്പില്‍ നിരവധി വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ വംശജയായ അധ്യാപക ശാന്തി വിശ്വനാഥിന് അഭിനന്ദനങ്ങളുടെ പെരുമഴ.

നിക്കോളാസ് ക്രൂസ് എന്ന മുന്‍ വിദ്യാര്‍ഥി സ്കൂളില്‍ അക്രമം നടത്തുന്‌പോള്‍ ക്ലാസില്‍ ആള്‍ജിബ്ര പഠിപ്പിക്കുകയായിരുന്നു ഈകണക്കധ്യാപിക. രണ്ടുതവണ അലാം മുഴങ്ങിയതോടെ അപകടം മണത്ത ശാന്തി ! കുട്ടികളോട് മുറിയുടെ മൂലയ്ക്കായി നിലത്തു കിടക്കാന്‍ ആവശ്യപ്പെട്ടു. പുറത്തുനിന്ന് ആരും കാണാതിരിക്കാന്‍ ജനാലകള്‍ പേപ്പര്‍ വച്ചു മറച്ചു. വാതില്‍ പൂട്ടി കാവല്‍ നിന്നു.

പോലീസ് വന്നു വാതില്‍ തുറക്കാന്‍ അഭ്യര്‍ഥിച്ചിട്ടും ടീച്ചര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പോലീസ് ജനാല തകര്‍ത്താണ് അകത്തു കടന്നത്.

മിസ് 'വി' എന്നാണ് ശാന്തി സ്കൂളില്‍ അറിയപ്പെടുന്നത്. ടീച്ചറിന്‍റെ സാമര്ഥ്യവും പ്ര ത്യുത്പന്നമതിത്വവും അന്തര്‍ദേശീയ തലത്തില്‍ പ്രശംസാര്‍ഹമായി. വിദ്യാര്‍ഥികളും രക്ഷിതാക്കളും ടീച്ചറിനു നന്ദി പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code