Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യക്കാരിയുടെ ഒറ്റയ്ക്ക് നടക്കാന്‍ പേടിയുളളവര്‍ക്കായി സേഫ് ട്രാവല്‍ ആപ്ലിക്കേഷന്‍   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: മേധ ഗുപ്ത എന്ന ഇന്ത്യന്‍ ഒറിജിന്‍ ഇപ്പോള്‍ വാഷിങ്ടണ്‍ സിഡ്‌നിയിലെ വിര്‍ജീനിയയിലെ ഹെണ്‍ഡണിലാണ് താമസിക്കുന്നത്. തോമസ് ജെഫേഴ്‌സണ്‍ ഹൈസ്കൂളിലെ സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് മേധ ഗുപ്ത. തണുപ്പ് കാലത്ത് നേരത്തെ തന്നെ ഇരുട്ട് പരക്കുന്ന സ്ഥലമാണ് വിര്‍ജീനിയ. സ്കൂള്‍ ബസിറങ്ങിയാല്‍ 20 മിനിറ്റ് നടക്കാനുണ്ട് വീട്ടിലേക്ക്. മേധയ്ക്ക് ഇരുട്ടിനെ വലിയ പേടിയാണ്. പേടിയെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ അതിനായി ഒരു ആപ്പ് നിര്‍മ്മിക്കാന്‍ അമ്മ തമാശ രൂപത്തില്‍ മേധയോട് പറഞ്ഞു. എന്നാല്‍ മേധ ഒരു വെല്ലുവിളിയായി ഇതിനെ ഏറ്റെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ സ്വയം പഠിച്ചെടുക്കാനുളള ശ്രമത്തിലാണ് ഇപ്പോള്‍ മേധ. ഫേസ്ബുക്കിലെ വിദ്വേഷ പ്രചരണം കണ്ടെ ത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു അല്‍ഗോഗിതം നിര്‍മ്മിക്കാനും മേധ ശ്രമിക്കുന്നു.

അമ്മയുടെ വാക്ക് ഏറ്റെടുത്ത് ആ പതിനാറുകാരിയുടെ ശ്രമങ്ങള്‍ ചെന്നവസാനിച്ചത് ‘സേഫ് ട്രാവല്‍’ എന്ന ആപ്ലിക്കേഷനിലാണ്. ഒറ്റയ്ക്ക് സഞ്ചരിക്കേണ്ട ി വരുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ആപ്പാണിത്. നിശ്ചിത സമയത്തിനുളളില്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ സെറ്റ് ചെയ്ത് തയ്യാറാക്കി വച്ചിരിക്കുന്ന നമ്പറിലേക്ക് സന്ദേശം അയക്കുക എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഐഒഎസ് ആപ്ലിക്കേഷന്‍ മേധ ഗുപ്ത നിര്‍മ്മിച്ച ഈ ആപ്പ് ഐഒഎസ് ആപ്ലിക്കേഷനില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നാല്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സേഫ് ട്രാവല്‍ ആപ്പ് വികസിപ്പിച്ചത്. മേധ വികസിപ്പിച്ചെടുത്ത ഈ ആപ്പ് വാര്‍ഷിക കോണ്‍ഗ്രഷണല്‍ ആപ്ലിക്കേഷന്‍ ചലഞ്ചില്‍ അവതരിപ്പിച്ചപ്പോള്‍ വെര്‍ജീനിയയിലെ പത്താമത് ജില്ലക്ക് വേണ്ടി മേധ ഗുപ്ത വിജയിയായി. . എന്നാല്‍ പണം നല്‍കണം എന്നതിനാല്‍ ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമല്ല. ഭാവിയില്‍ ഈ ആപ്പ് പ്ലേ സ്‌റ്റോറില്‍ വരുമെന്നും മേധ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code