Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഡാര്‍ ലവിനെതിരേ മുംബൈയിലും കേസ്

Picture

മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ വന്‍പ്രചാരം നേടിയ, ‘ഒരു അഡാറ് ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരെ വീണ്ടും കേസ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരന്‍ സമിതി എന്ന സംഘടനയാണു മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാരിയര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണാവശ്യം.

ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നതായി കഴിഞ്ഞദിവസം ഹൈദരാബാദിലെ ഫലക്‌നുമ സ്‌റ്റേഷനിലും പരാതി കിട്ടിയിരുന്നു. പരാതിയില്‍ സംവിധായകനെതിരെ കേസെടുത്തു. വരികളില്‍ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയില്‍നിന്നു നീക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്!ലാം സമുദായത്തെ അവഹേളിക്കുന്നതാണെന്നു ജന്‍ജാഗരന്‍ സമിതി പ്രസിഡന്റ് മൊഹ്‌സിന്‍ അഹമ്മദ് ആരോപിച്ചു.

വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു.

അതേസമയം, യൂ ട്യൂബില്‍ 2.6 കോടി ‘കാഴ്ചകളും’ പിന്നിട്ടു മുന്നേറുകയാണു മാണിക്യമലരായ പൂവി പാട്ട്. ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയര്‍ ഇന്റര്‍നെറ്റിലെ പുത്തന്‍ സെന്‍സേഷനുമായി.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, അല്ലു അര്‍ജുന്‍, വിക്കി കൗശല്‍ തുടങ്ങിയ താരങ്ങളും പാട്ട് ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗാനത്തിനെ പിന്തുണച്ചു ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code