Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിപ്ലവം കൊണ്ടല്ല, വിശ്വാസത്തിലുറച്ചുനിന്നാണ് സഭ വളര്‍ന്നത് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത

Picture

മാരാമണ്‍ : നമ്മുടെ ഇടയില്‍ നമ്മെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയണമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പെ!ാലീത്ത. മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാരാമണ്‍ കണ്‍വന്‍ഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവം കൊണ്ടല്ല വിശ്വാസത്തിലുറച്ചുനിന്നാണ് സഭ വളര്‍ന്നത്. ദൈവവവിളിയുടെ ശക്തിയെയാണ് സഭയുടെ ചരിത്രം സൂചിപ്പിക്കുന്നത്. പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ അധ്യാത്മികത സൂക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീകളുടെ പങ്ക് വലുതാണെന്നും ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പെ!ാലീത്ത പറഞ്ഞു.

ഐഇഎം ജനറല്‍ സെക്രട്ടറി റവ. ഡോ. രാജ്‌സിങ് ഏലിയാസ് പ്രഭാഷണം നടത്തി. മൂല്യബോധത്തില്‍ മാറ്റം വന്നതാണ് സമൂഹം നേരിടുന്ന പ്രധാന ഭീഷണികളിലെ!ാന്നെന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുടുംബ ബന്ധങ്ങളുടെ ചട്ടക്കൂടുകള്‍ക്ക് പുതിയ മാനമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് അധ്യക്ഷത വഹിച്ചു.

ശതാബ്ദി ലോഗോയുടെ പ്രകാശനം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പെ!ാലീത്തയും വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പെ!ാലീത്തയും നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി മിനി !ജോയ്‌സ് തോമസ് പ്രസംഗിച്ചു. റവ. സാജന്‍ പി.മാത്യുവിന്റെ നേതൃത്വത്തില്‍ 100 അംഗ സേവികാസംഘ പ്രവര്‍ത്തകര്‍ ശതാബ്ദി ഗാനം ആലപിച്ചു. 1919ലെ മാരാമണ്‍ കണ്‍വന്‍ഷനിലാണ് മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം ഉദ്ഘാടനം ചെയ്തത്.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code