ലണ്ടന്‍: ഫാക്ടറികളില്‍ വ്യാപകമായി ഉത്പാദിപ്പിക്കുന്ന പ്രോസസ്ഡ് ഭക്ഷ്യവസ്തുക്കള്‍ കാന്‍സറിനു കാരണമായിത്തീരുമെന്നു പഠനഫലം. ചോക്കളേറ്റ് ബാര്‍, ചിക്കന്‍ നഗ്ഗെറ്റ്, പാകം ചെയ്ത പന്നിയിറച്ചി, ധാന്യപ്പൊടികള്‍ തുടങ്ങി പാക്കറ്റില്‍ ലഭിക്കുന്ന രുചികരമായ ഒട്ടുമിക്ക സാധനങ്ങളും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഫ്രഞ്ച് ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റീവുകളും രുചി കൂട്ടാനുള്ള ഫ്ളേവറുകളും ഇത്തരം ഭക്ഷണങ്ങളില്‍ വ്യാപകമായി ചേര്‍ക്കപ്പെടുന്നതാണ് കാന്‍സര്‍ സാധ്യതയിലേക്കു നയിക്കുന്നത്.
1,05,000 പേരുടെ ഭക്ഷണരീതികളും മെഡിക്കല്‍ റിക്കാര്‍ഡുകളും പഠിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനങ്ങളിലെത്തിയത്.
Comments