Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന 2018 ലെ സാഹിത്യ പുരസ്കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

Picture

2018 ജൂലൈ 5 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

മലയാള സാഹിത്യത്തിലും സംസ്കാരത്തിലും തല്‍പ്പരരായ ആഗോള തലത്തില്‍ ഉള്ള മുഴുവന്‍ മലയാളികളെയും ഉള്‍പ്പെടുത്തി വിവിധ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള പുരസ്ക്കാരങ്ങള്‍ക്കായി കൃതികള്‍ ക്ഷണിക്കുന്നുവെന്ന് അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.
താഴെ പറയുന്ന വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കപ്പെടുന്നത്:

ഫൊക്കാനാ വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്കാരം
ഫൊക്കാനാ മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്കാരം
ഫൊക്കാനാ ചങ്ങമ്പുഴ കവിത പുരസ്കാരം
ഫൊക്കാനാ ആഴിക്കോട് ലേഖനനിരൂപണ പുരസ്കാരം
ഫൊക്കാനാ കുഞ്ഞുണ്ണി മാഷ് ബാലസാഹിത്യ പുരസ്കാരം
ഫൊക്കാന കമലാ ദാസ് ആംഗലേയ സാഹിത്യ പുരസ്കാരം
ഫൊക്കാന നവ മാധ്യമ പുരസ്കാരം

പുസ്തക രൂപത്തില്‍ 2016 ജനുവരി 1 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുന്നത്.
പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പതിപ്പുകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.

ഇന്ത്യ Benny Kurian, St. Francis Press, St.Benedict Road., Ernakulam, Cochin-682 018, Kerala, India
Phone: +91 94003 21329

Outside India, USA, CANADA: Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA
Phone: +1 201-951-6801

അമേരിക്കയിലും കാനഡയിലും താമസിക്കുന്നവര്‍ക്കും ആഗോള തലത്തിലുള്ള മലയാളി എഴുത്തുകാര്‍ക്കും പ്രത്യേകം പ്രത്യേകം പുരസ്കാരങ്ങള്‍ നല്കുന്നന്നതാണ്.

അമേരിക്കയിലും കേരളത്തിലും ഉള്ള പ്രശസ്ത സാഹിത്യകാരന്മാരും, നിരൂപകരും ഉള്‍പ്പെടുന്ന ഒരു ജഡ്ജിംഗ് കമ്മറ്റിയായിരിക്കും പുരസ്കാരങ്ങള്‍ക്കുള്ള കൃതികള്‍ നിര്‍ദ്ദേശിക്കുന്നത്.
രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 മാര്‍ച്ച് 15 ആയിരിക്കും.

നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും
http://fokanaonline.org/



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code