കാനഡയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി
മൂന്നാര്‍ : കാനഡയില്‍ നയാഗ്രയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി. മൂന്നാര്‍ മനയത്ത് ജോളി വര്‍ഗീസിന്റെ മകന് ഡാനി ജോസഫി(20)നെയാണ് കാണാതായതായത്. സുഹൃത്തുക്കളും ഡാനി പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതരും കാനഡയില്‍ പൊലീസധികൃതര്‍ക്കു പരാതി നല്കി. വ്യാഴം രാത്രി മുതലാണ് ഡാനിയെ താമസ സ്ഥലത്തു നിന്നു കാണാതായത്. ഫോണ്‍ അന്നു മുതല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
നയാഗ്രയില്‍ ഹോട്ടല്‍ മാനേജ്മെന്റില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഡാനി. പഠനത്തോടൊപ്പം നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള മൈല്‍സ്റ്റോണിലെ മാരിയറ്റ് ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു.
Comments