Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ വിഭൂതിത്തിരുന്നാള്‍ ആചരിച്ചു   - ബ്രിജിറ്റ് ജോര്‍ജ്

Picture

ചിക്കാഗോ: ഈസ്റ്ററിനോടനുബന്ധിച്ചുള്ള വലിയനോമ്പിന് തുടക്കമായ ചാരംപൂശല്‍ തിരുക്കര്‍മ്മങ്ങള്‍ ഫെബ്രുവരി 12 തിങ്കളാഴ്ച ചിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. 'മനുഷ്യാ നീമണ്ണാകുന്നു, മണ്ണിലേക്കുമടങ്ങുന്നൂനം......' എന്ന വിഭൂതിയുടെ അന്തസത്തയടങ്ങുന്ന ഗാനം ഗായകസംഘവും സമൂഹവും ചേര്‍ന്നാലപിച്ച് ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി.

സെന്റ്‌തോമസ് സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികനായി ദിവ്യബലിയര്‍പ്പിച്ചു. രൂപതാ സഹായമെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട്, രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ, ജോര്‍ജ് മാളിയേക്കല്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ് തുടങ്ങി ഒന്‍പതു വൈദികരുടെ സാന്നിധ്യത്തില്‍ ഈ തിരുക്കര്‍മ്മങ്ങള്‍ അനുഗ്രഹപ്രദമായി.

മാര്‍ജോയ് ആലപ്പാട്ട് വചനസന്ദേശം നല്‍കി. അനുഗ്രഹീതമായ ഈതിരുക്കര്‍മ്മങ്ങളനുഷ്ഠിക്കുന്ന തിനായെത്തിയ പിതാക്കന്മാര്‍ക്കും സഹകാര്‍മ്മികര്‍ക്കും അല്മായര്‍ക്കും ഗായകസംഘത്തിനും ഇതില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കും ഫാ. അഗസ്റ്റിന്‍ നന്ദിരേഖപ്പെടുത്തി.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code