Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മധുരം 18 മെഗാ ഷോയുടെ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി   - ജീമോന്‍ റാന്നി

Picture

പ്രശസ്ത സിനിമാതാരം ബിജു മേനോന്‍ നയിക്കുന്ന സൂപ്പര്‍ ഹിറ്റ് മെഗാഷോ " മധുരം 18" ന്റെ ഹൂസ്റ്റണ്‍ പ്രോഗ്രാമിന്റെ കിക്കോഫ് കര്‍മ്മം പ്രൗഢഗംഭീരമായ സദസ്സില്‍ ഹൂസ്റ്റണില്‍ വച്ച് നടത്തി.

ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം 2018 മെയ് 5 നു ശനിയാഴ്ച യാണ് സൂപ്പര്‍ ഹിറ്റ് മെഗാഷോ " മധുരം 18 " ഹൂസ്റ്റണില്‍ അരങ്ങേറുന്നത്.

ഫെബ്രുവരി 11 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസില്‍ വച്ച് ഹൂസ്റ്റണിലെ വിവിധ സംഘടനാ ,ബിസിനസ്, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ധാരാളം ആളുകളുടെ മഹനീയ സാന്നിധ്യത്തിലാണ് കിക്കോഫ് സംഘടിപ്പിച്ചത്.

സെന്റ് മേരീസ് പള്ളി വികാരി റവ ഫാദര്‍ പ്രദോഷ് മാത്യു പരിപാടി ഉല്‍ഘാടനം ചെയ്തു. മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് ജോഷ്വ ജോര്‍ജ്, മാഗ് മുന്‍ പ്രസിഡന്റ് എബ്രഹാം ഈപ്പന്‍, മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി, നേര്‍കാഴ്ച പത്രാധിപര്‍ സുരേഷ് രാമകൃഷ്ണന്‍, ഗുരുവായൂരപ്പന്‍ ക്ഷേത്ര ഭാരവാഹി വിനോദ് വാസുദേവന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

ഈ പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സര്‍ ആയ ജെസ്സി സെസില്‍ (ഖ ഇ ഢകഇഠഛഞഥ ഇഅഞഋഋഞ ഇന്‍സ്റ്റിറ്റിയൂട്ട്)ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയ ജോണ്‍. ണ. വര്‍ഗീസ് (ജഞഛങജഠ ഞഋഅഘഠഥ), ഗോള്‍ഡ് സ്‌പോണ്‍സര്‍ സന്തോഷ് മുഖര്‍ജി (ഠഞകങഇഛട ഘഘഇ) എന്നിവരെയും ദേശി റെസ്‌റ്റോറന്റ്, ഗസല്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റ്, ആന്‍സ് ഗ്രോസിയേഴ്‌സ്, ലക്ഷ്മി ഡാന്‍സ് സ്കൂള്‍, ഞഢട ഇന്‍ഷുറന്‍സ്, ക്രൗണ്‍ ഫര്‍ണിചര്‍സ്, അപ്ന ബസാര്‍, സത്യാ ഇന്ത്യന്‍ ഗ്രോസിയേഴ്‌സ് ,എല്‍ജോ പുത്തൂരാന്‍ , വര്‍ഗീസ് കുഴല്‌നാടന് തുടങ്ങി നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു . ഢഢകജ, ഢകജ & ഋഇഛചഛങഥ തലങ്ങളില്‍ ഉള്ള ധാരാളം ടിക്കറ്റുകള്‍ കിക്കോഫിന്റെ ഭാഗമായി വിതരണം ചെയ്യപ്പെട്ടു .

.ഹൂസ്റ്റണിലെ വിവിധ കലാകാരന്‍മാര്‍ അവതരിപ്പിച്ച സംഗീത പരിപാടിയും പള്ളിയിലെ യൂത്ത് വിഭാഗം അവതരിപ്പിച്ച ഡാന്‍സ് പ്രോഗ്രാമും പ്രോഗ്രാമിന് മാറ്റുകൂട്ടി. രാഹുല്‍ വര്‍ഗീസ് ,ലീയാന്‍ തോമസ്, അനില്‍ ജനാര്‍ദ്ദനന്‍ ,ജയന്‍ അരവിന്ദാക്ഷന്‍രാഹുല്‍ വര്‍ഗീസ് ,ലീയാന്‍ തോമസ്, അനില്‍ ജനാര്‍ദ്ദനന്‍ ,ജയന്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ ആലാപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ ചടങ്ങിനെ മികവുറ്റതാക്കി.

മധുരം 18 പ്രോഗ്രാമിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും ,ടിക്കറ്റിനും ബന്ധപ്പെടുക;

റവ. ഫാ. പ്രദോഷ് മാത്യു (വികാരി) 4056385865, ഷിനു എബ്രഹാം (പ്രോഗ്രാം) 8329985873, ചാണ്ടി തോമസ് (സെക്രട്ടറി) 8326923592, സോണി എബ്രഹാം (ട്രക്ഷറര്‍) 832 633 5970

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code