Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇന്ത്യന്‍ സമൂഹം കടന്നുവരണം: ഇലക്ഷന്‍ കമ്മീഷണര്‍ ലീസ എംഡീലി   - (ജോര്‍ജ്ജ് ഓലിക്കല്‍)

Picture

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ 15 മലയാളിസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം പോലുള്ള സംഘടനകള്‍ അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്‍ടതിന്റെ ആവശ്യകതഎടുത്തു പറഞ്ഞ ലീസ. എംഡീലി (ഫിലാഡല്‍ഫിയ സിറ്റി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍), ഇതിന് തുടക്കംകുറിക്കേണ്ടത് വോട്ടര്‍ രജിസ്സ്റ്ററേഷന്‍ നടത്തുന്നതിലൂടെ ആയിരിക്കണമെന്ന് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അതിഥി റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച കേരളാ ഫോറത്തിന്റെ 2018-ലെ പ്രവര്‍ത്തനങ്ങളുടെഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്‍ട് സംസാരിക്കുകയായിരുന്നു.

2017-ലെ ചെയര്‍മാന്‍ റോണി വറുഗീസ് അധികാര കൈമാറ്റം നടത്തി, 2018 -ലെ ചെയര്‍മാനെ സ്വാഗതം ചെയ്യുകയും ആശംസകള്‍ നേരുകയും ചെയ്തു.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടനയോഗത്തില്‍ കേരളാഫോറത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സജി കരിംക്കുറ്റിയിലിന്റെ ആകസ്മികമായ നിര്യാണത്തില്‍ ആദരാന്ജലികള്‍ അര്‍പ്പിച്ചു. 2018-ലെ കേരളാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിലെ അംഗസംഘടനകളുടെ സജീവ സാന്നിദ്ധ്യവും സഹകരണവും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

മുഖ്യ പ്രഭാഷകനായെത്തിയ ഇ-—മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ്ജ് ജോസഫ്, അമേരിക്കയിലെ മറ്റ് നഗരങ്ങളില്‍ കാണാന്‍ കഴിയാത്ത മലയാളികളുടെ ഐക്യം ഫിലാഡല്‍ഫിയായില്‍ കാണാന്‍ കഴിഞ്ഞെന്നും, മലയാളികളുടെ പൊതു ഉത്‌സവങ്ങളായ ഓണവും കേരളപ്പിറവിയും സംയുക്തമായി കൊണ്‍ടാടുകവഴിയായി ഉദാത്തായമാതൃകയാണ് അമേരിക്കയിലെ മലയാളി സമൂഹത്തിന് ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യനെറ്റ് യു.എസ് ആന്റ് കാനഡ പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് തന്റെആശംസ സന്ദേശത്തില്‍, ആരാധനാലയങ്ങളുടെ എല്ലാതലങ്ങളിലുമുള്ള കടന്നുകയറ്റം സാമൂഹ്യസംഘടനകളെ സങ്കുചിതചിന്താഗതികളിലേí് നയിക്കുന്നുണ്‍ടെന്നും ഇത് സംഘടന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്‍ടെന്നും പറഞ്ഞു.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ പ്രഥമചെയര്‍മാനും ഇപ്പോള്‍ ഫൊക്കാന പ്രസിഡന്റുമായ തമ്പി ചാക്കോ കേരളാഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നതോടൊപ്പം ഈ വര്‍ഷംജൂലൈയില്‍ ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലേക്ക് എല്ലാവരെയും ക്ഷണിíുകയും ചെയ്തു.

ഫിലഡല്‍ഫിയായിലെ സാമുഹികസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന സഹൃദയനും സാംസ്ക്കാരിക പ്രവര്‍ത്തകനും നാട്ടൂക്കുട്ടം എന്ന സാഹിത്യ ചര്‍ച്ചാവേദിയുടെ അധികാരിയുമായ റവ: ഫാദര്‍ എം.കെകുര്യക്കോസ് ആശംസകള്‍ നേര്‍ന്നു.

2018-ലെ കേരളാഫോറത്തിന്റെ ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവലും കേരളാദിനാഘോഷ ചെയര്‍മാന്‍ സുധ കര്‍ത്തായും, എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്മാരെ പ്രതിനിധികരച്ച്അലക്‌സ് തോമസും ട്രഷറര്‍, ഫീലിപ്പോസ് ചെറിയാനും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെവിവരണം നല്‍കി.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ അംഗസംഘടനകളുടെ സാരഥികളും, മറ്റുസംഘടന പ്രതിനിധികളുമായ ജോര്‍ജ്ജ്ഓലിക്കല്‍ (പമ്പ), ബന്നി കൊട്ടാരത്തില്‍ (കോട്ടയം അസ്സോസിയേഷന്‍), ജോര്‍ജ്ജ്‌ജോസഫ് (ഫ്രണ്‍ട്‌സ് ഓഫ് തിരുവല്ല), ജോര്‍ജ്ജ് നടവയല്‍ (പിയാനോ), എബ്രാഹം മാത്യു (മേള), പി.കെ സോമരാജന്‍ (എസ്.എന്‍.ഡി.പി), മോന്‍സി ജോയി (സിമിയോ), രാജന്‍ സാമുവല്‍ (ഫ്രടണ്‍ടസ്ഓഫ് ഫിലി), റജിജേക്കബ് (ഫില്‍മ), ജീമോന്‍ ജോര്‍ജ്ജ് (ഏഷ്യന്‍ അഫേഴ്‌സ് കമ്മീഷണര്‍), കുര്യന്‍ രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സുമോദ് നെല്ലിക്കാല എം.സിയായിരുന്നു.

ജനറല്‍ സെക്രട്ടറി ടി.ജെ തോംസണ്‍ സ്‌പോണ്‍സര്‍മാരുമായ വിന്‍സന്റ് ഇമ്മാനുവല്‍, ജോസഫ് ചെറിയാന്‍ എന്നിവര്‍ക്കും അതിഥികള്‍ക്കും നന്ദി പറഞ്ഞു, തുടര്‍ന്നുള്ള ഗാനമേളയ്ക്കും അത്താഴവിരുന്നിനുശേഷം പരിപാടികള്‍ സമാപിച്ചു.


Picture2

Picture3

Picture

Picture

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code