Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളീയം - വി.കെ.മാധവന്‍കുട്ടി മാധ്യമ പുരസ്കാരം - ഇ.വി.ഉണ്ണികൃഷ്ണനും വി.എസ്.രാജേഷിനും

Picture

തിരുവനന്തപുരം: ഗ്ലോബല്‍ കേരളാ ഇനിഷ്യേറ്റീവ് - കേരളീയം സ്ഥാപക പ്രസിഡന്റും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായിരുന്ന വി.കെ.മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഓരോ വര്‍ഷവും അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കായി കേരളീയം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാമൂഹ്യ പ്രതിബദ്ധത വിഷയമാക്കിയ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികളായി ക്ഷണിച്ചിരുന്നത്. 2017-ലെ അവാര്‍ഡുകള്‍ കേരളീയം വര്‍ക്കിംഗ് ചെയര്‍മാന്‍ വി.രാജമോഹന്‍, ട്രഷററും അവാര്‍ഡു നിര്‍ണ്ണയ സമിതി സെക്രട്ടറിയുമായ എസ്.ആര്‍.ശക്തിധരന്‍, സെക്രട്ടറി ജനറല്‍ എന്‍.ആര്‍.ഹരികുമാര്‍, അന്താരാഷ്ട്ര സെക്രട്ടറി ലാലു ജോസഫ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മാതൃഭൂമി ന്യൂസ് ചാനലിലെ
ഇ.വി.ഉണ്ണികൃഷ്ണന്‍ കരസ്ഥമാക്കി. മാതൃഭൂമി ന്യൂസ് കാസര്‍ഗോഡ് ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍. 2017 മാര്‍ച്ച് 29-ന് മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്ത “തളരുന്ന കായലും തകരുന്ന ജീവിതവും” എന്ന കവ്വായി കായലിനെ ആസ്പദമാക്കി
തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഉണ്ണികൃഷ്ണനെ അവാര്‍ഡിനര്‍ഹനാക്കിയത്. കായല്‍ നേരിടുന്ന
പാരിസ്ഥിതിക പ്രശ്‌നങ്ങളും കായലിന്റെ നിശബ്ദ മരണവും ചാരിതയാര്‍ന്ന ദൃശ്യവിന്യാസത്തോടെ
ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചിരിക്കുന്നതായി ജൂറി വിലയിരുത്തി. ദൃശ്യമാധ്യമ അവാര്‍ഡിനായി 14 എന്‍ട്രികളാണ് ലഭിച്ചത്.

അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് കേരള കൗമുദി ന്യൂസ് എഡിറ്റര്‍ വി.എസ്.രാജേഷ് കരസ്ഥമാക്കി. 2017 ജനുവരി 23 മുതല്‍ 29 വരെ കേരള കൗമുദിയില്‍
പ്രസിദ്ധീകരിച്ച “ജീവന്‍ രക്ഷയിലും കച്ചവടം” എന്ന പരമ്പരയാണ് രാജേഷിനെ അവാര്‍ഡി
നര്‍ഹനാക്കിയത്. ആധുനിക ചികിത്സാരംഗത്തെ ദുഷ്പ്രവണതകളുടെ സത്യസന്ധമായ
നേര്‍ക്കാഴ്ചകളാണ് ഈ വാര്‍ത്താപരമ്പരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലേഖകന്റെ ഉയര്‍ന്ന
സാമൂഹിക പ്രതിബദ്ധത ഈ പരമ്പരയില്‍ പ്രതിഫലിക്കുന്നതായി ജൂറി വിലയിരുത്തി. അച്ചടിമാധ്യമ അവാര്‍ഡിനായി 26 എന്‍ട്രികളാണ് ലഭിച്ചത്.

മുന്‍ അംബാസിഡറും എന്‍.എസ്.എസ്. സിവില്‍ സര്‍വ്വീസ് അക്കാദമി ഡയറക്ടറുമായ ശ്രീ.ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ്. (റിട്ട.) ചെയര്‍മാനും, ശ്രീ.എസ്.ആര്‍.ശക്തിധരന്‍ (മുന്‍ ചെയര്‍മാന്‍, കേരള പ്രസ് അക്കാദമി) മെമ്പര്‍ സെക്രട്ടറിയും, ശ്രീ.കെ.ജി.പരമേശ്വരന്‍ നായര്‍
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍), ശ്രീ.സണ്ണിക്കുട്ടി ഏബ്രഹാം (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍), ശ്രീ.എം.ജി.രാധാകൃഷ്ണന്‍ (എഡിറ്റര്‍-ഇന്‍-ചീഫ്, ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ അംഗങ്ങളുമായ വിധിനിര്‍ണ്ണയ സമിതിയാണ് അവാര്‍ഡ് തീരുമാനിച്ചത്.

മാര്‍ച്ച് 13 ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എന്‍.ജി. ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code