Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രതിസന്ധികള്‍ വിശ്വാസം ബലപ്പെടുത്താനുള്ള അവസരമായി കാണണം: മാര്‍ സ്‌തേഫാനോസ്

Picture

മാരാമണ്‍ : പ്രതിസന്ധികള്‍ വിശ്വാസം ബലപ്പെടുത്താനുള്ള അവസരമായി കാണുകയാണു വേണ്ടതെന്നു ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലത്തെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ സ്ഥിരമാനസത്തോടെ ദൈവത്തെ നോക്കി മുന്‍പോട്ടു യാത്ര ചെയ്യുന്നവനാണ് യഥാര്‍ഥ വിശ്വാസി. അനുകൂല സാഹചര്യമുണ്ടാവുമ്പോള്‍ ദൈവകൃപയെന്നും പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ ദൈവകോപമെന്നും പറയുകയല്ല വേണ്ടത്. ദൈവം ഒരുക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുമ്പോഴേ യഥാര്‍ഥ വിശ്വാസി ആവുന്നുള്ളൂ. നമ്മുടെ പ്രാര്‍ഥനകള്‍ക്ക് ദൈവം എപ്പോഴും അനുകൂലമായി പ്രതികരിക്കുകയില്ല. ചിലപ്പോള്‍ പറ്റില്ല എന്നു ദൈവം മറുപടി തരും.

ചിലപ്പോള്‍ കാത്തിരിക്കാന്‍ പറയും. മണല്‍ത്തരികളില്‍ ഇരിക്കേണ്ടവരെ പച്ചപ്പുല്ലില്‍ ഇരുത്തിയവനാണ് ദൈവം. പരിമിതികളുടെ മണല്‍ത്തരികളില്‍ ഇരിക്കേണ്ട വിശ്വാസിസമൂഹത്തെ സമൃദ്ധിയുടെ പച്ചപ്പുല്ലില്‍ ഇരുത്തുന്നത് ദൈവത്തിന്റെ കരുണയും ദയയും ആണെന്ന് തിരിച്ചറിയണം. തള്ളിക്കളയേണ്ടതോ ഉപേക്ഷിക്കേണ്ടതോ ആയി ഒന്നുമില്ല എന്ന് ഓരോ ജീവിതത്തിലും ഇടപെട്ടു തെളിയിച്ചവനാണ് ദൈവമെന്നും ദൈവസന്നിധിയില്‍ എല്ലാവരും പ്രിയപ്പെട്ടവരാണെന്നും സ്‌തേഫാനോസ് പറഞ്ഞു. ഏതു വേദനാജനകമായ അവസ്ഥയിലേക്ക് അയച്ചാലും ദൈവം നമ്മളെ കൈവിടുകയില്ലെന്നും വിശ്വാസിയെ എപ്പോഴും ദൈവം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കീഴടങ്ങിയിരിക്കാന്‍ കൂടി ഉപദേശിക്കുന്നവനാണ് ദൈവം.

കഷ്ടപ്പെടുത്തുന്നതെന്നു തോന്നിക്കുന്ന ഒരുപാട് അനുഭവങ്ങളില്‍ കൂടി കടന്നുവേണം നാം ദൈവസ്‌നേഹത്തിന്റെ പാരമ്യതയിലെത്താന്‍. കഷ്ടപ്പാടിന്റെ പാരമ്യതയില്‍ നിന്ന് ദൈവസ്‌നേഹത്തിന്റെ മഹത്വം പാടാന്‍ വിശ്വാസിക്കു കഴിയണം – സ്‌തേഫാനോസ് പറഞ്ഞു. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത രാവിലത്തെ യോഗത്തില്‍ പ്രസംഗിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം യോഗത്തിന് എത്തിയില്ല. ഇന്ന് ഉച്ചയ്ക്കു ശേഷമുള്ള യോഗത്തില്‍ ക്രിസോസ്റ്റം പ്രസംഗിക്കുമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. സിറില്‍ മാര്‍ ബസേലിയോസ് പ്രസംഗിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code