Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവര്‍ത്തനമികവോടെ കാന്‍ജ്: 2018-ലേക്കുള്ള കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു, കാന്‍ജ് കെയര്‍ ഹൗസിംഗ് പ്രൊജക്ട് ശ്രദ്ധയാകര്‍ഷിക്കുന്നു   - ജോസഫ് ഇടിക്കുള

Picture

ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(കാന്‍ജ്) 2018 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വിജയകരമായി സംഘടിപ്പിച്ചു.ജനുവരി 27 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് എഡിസണ്‍ ഹോട്ടല്‍ ബന്‍ക്വറ്റ് ഹാളില്‍ വച്ച് ആരംഭിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

തുടര്‍ന്ന് തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് ജെയിംസ് ജോര്‍ജ് നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ 2018 വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളെ കുറിച്ച് അതിഥികളോട് വിശദീകരിച്ചു, എല്ലാക്കാലവും കാന്‍ജ് നടത്തി വരാറുള്ള പരിപാടികള്‍ കൂടാതെ കേരളത്തിലെ നിര്‍ധനരും നിരാലംബരും ആയ ഭവനരഹിതര്‍ക്കു വീട് നിര്‍മിച്ചു കൊടുക്കുവാന്‍ ലക്ഷ്യമിടുന്ന കാന്‍ജ് കെയര്‍ ഹൗസിങ് പ്രൊജക്റ്റ് സദസ്സ് കൈയ്യടികളോടെയാണ് സ്വീകരിച്ചത് , പദ്ധതിയുടെ വിജയത്തിന് പ്രസിഡന്റ് എല്ലാവരുടെയും സഹായം അഭ്യര്‍ഥിച്ചു, തുടര്‍ന്ന് പുതിയ കമ്മറ്റിയുടെ ഔപചാരികമായ പ്രവര്‍ത്തന ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നടത്തപ്പെട്ടു.

പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍, പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആനി ജോര്‍ജ്, എക്‌സിക്യൂട്ടീവ് കമ്മറ്റി മെംബേര്‍സ്, മറ്റ് ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ്, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പില്‍,കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഡോക്ടര്‍ ഗോപിനാഥന്‍ നായര്‍, ജയ് കുളമ്പില്‍ , മാലിനി നായര്‍,പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംയുക്തമായി വിളക്ക് കൊളുത്തിയത് അപൂര്‍വ കാഴ്ചയായി , പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കമ്മറ്റിക്കുള്ള ഒരു രൂപരേഖ പ്രസിഡന്റ് സദസ്സിന് നല്‍കി, ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പരിപാടികളുടെ ബഡ്ജറ്റ് അവതരിപ്പിച്ചു.

അതിനു ശേഷം പ്രസിഡന്റ് ജെയിംസ് ജോര്‍ജ് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ സദസ്സിനു പരിചയപ്പെടുത്തി, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, ഡോ:സോഫി വില്‍സണ്‍ (ചാരിറ്റി അഫയേഴ്‌സ്), സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യല്‍ ) ബസന്ത് എബ്രഹാം (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) കൂടാതെ സിറിയക് കുന്നത്ത് (ഓഡിറ്റര്‍), ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ജോണ്‍ തോമസിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അലക്‌സ് മാത്യു എന്നിവരെയും സദസ്സിനു പരിചയപ്പെടുത്തി, പുതിയ കമ്മറ്റിയിലെ എല്ലാവരും തന്നെ സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ജയന്‍ എം ജോസഫ് കാന്‍ജ് വെബ്‌സൈറ്റ് പുതുതായി നവീകരിക്കുവാന്‍ തീരുമാനിച്ചതായും അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അറിയിച്ചു ഡോ:സോഫി വില്‍സണ്‍ (ചാരിറ്റി അഫയേഴ്‌സ്) കാന്‍ജ് കെയര്‍ ഹൗസിങ് പ്രൊജക്റ്റ് വിജയകരമാക്കുന്നതിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായി വളരുവാന്‍ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിക്ക് കഴിഞ്ഞത് മികച്ച സംഘടനാ പാടവമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ കാന്‍ജ് നടത്തിയ പ്രവര്‍ത്തനങ്ങളും സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നടത്തിയ ഇടപെടലുകളും ആയിരുന്നു എന്ന് ഫോമാ ജനറല്‍ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ് മെംബറുമായ ജിബി തോമസ് മോളോപ്പറമ്പില്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.1979 ല്‍ രൂപീകൃതമായ സംഘടന വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയത് കഴിഞ്ഞ കാലങ്ങളില്‍ നേതൃത്വത്തില്‍ വന്നുപോയ വ്യക്തികളുടെയും അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരുന്നുവെന്ന് മുന്‍ പ്രസിഡന്റും ഫോമായുടെ നേതാവുമായ അനിയന്‍ ജോര്‍ജ് തന്റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു.

മൂന്നു പതിറ്റാണ്ടുകളില്‍ അധികം പ്രവര്‍ത്തന പാരമ്പര്യമുള്ള കാന്‍ജ് മേഖലയിലുള്ള മറ്റു സംഘടനകളിലെ വ്യക്തികളെ കൂടി കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സാമൂഹിക സാംസ്കാരിക മേഖലകളില്‍ നടത്തുന്ന വന്‍ മുന്നേറ്റം അമേരിക്കയിലെ മറ്റു സംഘടനകള്‍ക്ക് ഒരു മാതൃകയാണെന്ന് ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.ജെയിംസ് ജോര്‍ജ് നേതൃത്വം കൊടുക്കുന്ന കമ്മറ്റി കാന്‍ജിന്റെ തലപ്പത്തേക്കുള്ള പുതുതലമുറയുടെ കടന്നു വരവാണ് കാണിക്കുന്നത് എന്ന് മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍ അഭിപ്രായപ്പെട്ടു.പുതിയ പ്രസിഡന്റ് ജെയിംസ് ജോര്‍ജിനും ഭരണ സമിതിക്കും കൂടുതല്‍ നല്ല കാര്യങ്ങള്‍ സമൂഹത്തിനു ചെയ്യുവാന്‍ സാധിക്കട്ടെ എന്ന് മുന്‍ പ്രസിഡന്റ് ജയ് കുളമ്പില്‍ പറഞ്ഞു.ട്രസ്റ്റി ബോര്‍ഡിന്റെ എല്ലാ സഹകരണവും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആനി ജോര്‍ജ്തന്റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്ക് വേണ്ടി ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍ ആശംസിച്ചു.അമേരിക്കന്‍ മലയാളികളുടെ സാമൂഹിക കൂട്ടായ്മകള്‍ക്ക് എന്നും പുത്തന്‍ മാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിക്കു പോയ വര്‍ഷങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണക്കു നന്ദി പറഞ്ഞ ട്രഷറര്‍ ജോസഫ് ഇടിക്കുള ഈ വര്‍ഷവും എല്ലാവരില്‍ നിന്നും സഹകരണം അഭ്യര്‍ഥിച്ചു. യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും ഫോമയുടെ ട്രഷറര്‍ സ്ഥാനാര്‍ഥിയുമായ ഷിനു ജോസഫ് അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു,കേരള സമാജം പ്രസിഡന്റ് ഹരികുമാര്‍ രാജന്‍, മുന്‍ പ്രസിഡന്റ് റോയ് മാത്യു, മുന്‍ പ്രസിഡന്റ് മാലിനി നായര്‍, ഷീല ശ്രീകുമാര്‍, ഡോക്ടര്‍ ഗോപി നാഥന്‍ നായര്‍,ഫോമാ ജുഡീഷ്യല്‍ കമ്മറ്റി മെമ്പര്‍ അലക്‌സ് ജോണ്‍, സുനില്‍ ട്രൈസ്റ്റാര്‍, അനില്‍ പുത്തന്‍ചിറ, ബിജു കൊമ്പശേരില്‍ ,ഷോണ്‍ ഡേവിഡ് , തുളസി ശ്രീധര്‍, അനീഷ് ജെയിംസ്, ഷാജി വില്‍സണ്‍, ജോണ്‍ ജോര്‍ജ്, സജി എബ്രഹാം, ജോണ്‍ വര്‍ഗീസ്, സിറിയക് കുന്നത്ത് തുടങ്ങി അനേകം അംഗങ്ങള്‍ പുതിയ ഭരണസമിതിക്ക് ആശംസകള്‍ നേര്‍ന്നു,

റിപ്പബ്ലിക് ദിന അനുസ്മരണമായി ചടങ്ങില്‍ എല്ലാവരും ചേര്‍ന്ന് ദേശീയ ഗാനമാലപിച്ചു. ജിനു ജേക്കബ് എം സി ആയിരുന്ന ചടങ്ങില്‍ ഏഷ്യാനെറ്റിനുവേണ്ടി ഷിജോ പൗലോസ്, ഫല്‍വഴ്‌സ് ചാനലിന് വേണ്ടി മഹേഷ് കുമാര്‍, രാജന്‍ ചീരന്‍ , പ്രവാസി ചാനലിനും മീഡിയ ലോജിസ്റ്റിക്‌സിനും വേണ്ടി സുനില്‍ ്രൈട സ്റ്റാര്‍, സംഗമം ന്യൂസ് പ്രതിനിധി, ഈമലയാളി പ്രതിനിധികള്‍ തുടങ്ങി മുഖ്യധാരാ മാധ്യമങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. അരോമ പാലസ് ഒരുക്കിയ ഡിന്നറോടു കൂടി സമ്മേളനം സമാപിച്ചു. വിവരങ്ങള്‍ക്ക് കടപ്പാട് : ബസന്ത് എബ്രഹാം (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍).

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code