Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മറിയാമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി

Picture

ന്യൂയോര്‍ക്ക് : മാവേലിക്കര ചാരുംമൂട് പറമ്പില്‍ പരേതനായ ചെറിയാന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോര്‍ക്ക്), പരേതനായ ചെറിയാന്‍ മാത്യു,

മരുമക്കള്‍: ഏലിയാമ്മ ചെറിയാന്‍ , സൂസമ്മ തോമസ്, കുഞ്ഞൂഞ്ഞമ്മ ജെയിംസ്, ഡെയ്‌സി മാത്യു, തോമസ് തോണ്ടലില്‍, അജു അലക്‌സാണ്ടര്‍ (എല്ലാവരും ന്യൂയോര്‍ക്ക്)

പൊതുദര്‍ശനം: ഫെബ്രുവരി 16 നു വെള്ളിയാഴ്ച വൈകുന്നേരം 6 9 വരെ :
St. Vincent de Paul Malankara Catholic Cathedral, Elmont
500 De Paul street, 11003 Elmont, NY

സംസ്കാര ശുശ്രുഷകള്‍ ഫെബ്രുവരി 17 നു ശനിയാഴ്ച രാവിലെ 9 മണിക്ക് ടt. Vincent de Paul Malankara Catholic Cathedral ല്‍ ആരംഭിക്കും.
തുടര്‍ന്ന് സംസ്കാരം Mount St.Mary Cemtery യില്‍ (172-00 Booth Memorial Ave, Flushing, NY 11365) നടത്തപെടുന്നതുമാണ്.

മലങ്കര കത്തോലിക്ക യു.എസ്.എ & കാനഡ രൂപത ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ശുശ്രുഷകള്‍ക്കു നേത്രത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബോബി 516 358 0264
തോമസ് 516 735 0454


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code