Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചെങ്ങന്നൂരില്‍ വിഷ്ണു നാഥിനു ജയസാധ്യതയില്ലെന്നു ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഏബ്രഹാം

Picture

ന്യുയോര്‍ക്ക്: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ പി.സി. വിഷ്ണു നാഥിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നു കാട്ടി ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വോട്ടറും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയറുമായ ജോര്‍ജ് ഏബ്രഹാം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, സാം പിത്രോഡ തുടങ്ങിയവര്‍ക്ക് കത്തയച്ചു.

സി.പി.എം എം.എല്‍.എ. കെ.കെ രാമചന്ദ്രന്‍ നായര്‍ നിര്യാതനായ ഒഴിവിലാണു ഉപതെരെഞ്ഞെടുപ്പ്. കഴിഞ്ഞ തവണ സി.പി.എം 52,880 വോട്ടും കോണ്‍ഗ്രസിലെ വിഷ്ണു നാഥ് 44,897വോട്ടും ബി.ജെ.പിയിലെ പി.എസ്. ശ്രീധരന്‍ പിള്ള 42,682 വോട്ടും ആണു നേടിയത്.

മൂന്നു പാര്‍ട്ടികളും പ്രസ്റ്റീജ് മത്സരമായാണു ഉപതെരെഞ്ഞെടുപ്പിനെ കാണുന്നത്.

അടുത്ത ദിവസങ്ങളില്‍ താന്‍ ചെങ്ങന്നുരില്‍ ഉണ്ടായിരുന്നുവെന്നും, പരിചയക്കാരുടെയും, സുഹ്രുത്തുക്കളുടെയുമൊക്കെ അഭിപ്രായം കേട്ട ശേഷമാണു ഈ കത്ത് എഴുതുന്നതെന്നും ദീര്‍ഘകാലം ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറിയും പ്രസിഡന്റും ചെയര്‍മാനുമായിരുന്ന ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. വിഷ്ണു നാഥ് വിജയിക്കില്ലെന്ന പൊതു അഭിപ്രായമാണു താന്‍ കണ്ടത്.

സംസ്ഥാനത്തോ, ദേശീയ തലത്തിലോ നേത്രുത്വമെന്ന ലക്ഷ്യമുള്ള വിഷ്ണുനാഥ്, എം.എ.എല്‍.എ എന്ന നിലയില്‍ കാര്യമായ പ്രവര്‍ത്തനനങ്ങള്‍ നടത്തുകയോ നേട്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നാണു പൊതു അഭിപ്രായം. അതാണു കഴിഞ്ഞ തവണ തോല്‍ക്കാനും കാരണം. പ്രാദേശിക കാര്യങ്ങള്‍ക്കപ്പുറം വലിയ കാര്യങ്ങളാണു വിഷ്ണു നാഥിന്റെ ലക്ഷ്യമെന്നു ജനങ്ങള്‍ പറയുന്നു.

അനുദിനം ശക്തി പ്രാപിക്കുക്കുകയും റൂട്ട് മാര്‍ച്ചും മറ്റും നടത്തി ജനങ്ങളെ പേടിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ വിഷ്ണുനാഥ് തയ്യാറാവുന്നില്ല എന്നു ന്യൂന പക്ഷ വിഭാങ്ങളില്‍ ആശങ്കയുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെപറ്റിയും ഇതു തന്നെയാണു അഭിപ്രായം. വികസന കാരയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേത്രുത്വത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും കോണ്‍ഗ്രസ് കേരളത്തില്‍ തോറ്റതിനു ഒരു കാരണവും ഇതാണ്.

കഴിഞ്ഞ തവണ ബി.ജെ.പി. ചെങ്ങന്നുരില്‍ വിജയത്തിനടുത്ത് എത്തിയതാണ്. ബി.ജെ.പി വിജയം പേടിച്ച് പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവസാന നിമിഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു വോട്ടു ചെയ്യുകയായിരുന്നു. വിഷ്ണു നാഥ് സ്ഥാനാര്‍ഥിയായല്‍ അതു തന്നെ ആവര്‍ത്തിക്കും. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കേരളത്തില്‍ സെക്കുലര്‍ ആശയങ്ങളെ ശക്തമായി പിന്തൂണക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആണെന്നു പരക്കെ കരുതപ്പെടുന്നു.
മണ്ഡലം തിരിച്ചു പിടിക്കണമെങ്കില്‍ വിഷ്ണു നാഥിനു പകരം സ്ഥാനാര്‍ഥി വേണം. തനിക്ക് വിഷ്ണുനാഥിനോടു വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല.

പ്രാദേശിക തലത്തില്‍ തന്നെ സമര്‍ഥരായ നേതാക്കളുണ്ട്. ഡി. വിജയകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് നേതാവും കോപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റുമായ ചാര്‍ലി ഏബ്രഹാം, ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ എബി കുര്യാക്കോസ് എന്നിവരിലൊരാളെയാണു താന്‍ നിര്‍ദേശിക്കുന്നത്.

മറ്റൊരു നിര്‍ദേശം മുന്‍ എം.എല്‍.എശോഭന ജോജിനെ പുനരധിവസിപ്പിക്കുക എന്നതാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും അവര്‍ മണ്ഡലത്തിനുണ്ടാക്കിയ നേട്ടങ്ങള്‍ ഇന്നും ജനം ഓര്‍ക്കുന്നുണ്ട്. പല കാരണത്താലും പാര്‍ട്ടി വിട്ടവരും വിടേണ്ടി വന്നവരും പാര്‍ട്ടിയില്‍ തിരിച്ചു വന്ന ചരിത്രമുള്ളപ്പോള്‍ ശോഭനയെ പരിഗണിക്കാത്തതെന്തെന്നു വ്യക്തമല്ല.

എന്തായാലും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തുമെന്ന് മറ്റുള്ളവരെ പോലെ താനും പ്രതീക്ഷിക്കുന്നു-കത്ത് പറയുന്നു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code