Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രഹസന റബര്‍ചര്‍ച്ചകളല്ല തറവിലയും സംഭരണവുമാണ് വേണ്ടത്: ഇന്‍ഫാം

Picture

കോട്ടയം: റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുവാനെന്ന പേരില്‍ നിരന്തരം വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചാസമ്മേളനങ്ങള്‍ പ്രഹസനങ്ങളായെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രമുഖ കര്‍ഷകസംഘടനകളും കര്‍ഷകനേതാക്കളും റബര്‍ബോര്‍ഡ് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്താതിരുന്നതെന്നും കഴിഞ്ഞ ഏഴുവര്‍ഷത്തിലേറെയായി തുടരുന്ന റബറിന്റെ വിലത്തകര്‍ച്ചയില്‍ യാതൊരുനടപടികളുമെടുക്കാതെ മുഖംതിരിഞ്ഞുനിന്നിട്ട് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ വിഢികളാക്കുകയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു.

നയങ്ങളോ പാക്കേജുകളോ പ്രഖ്യാപിച്ചതുകൊണ്ട് റബര്‍കര്‍ഷകരെ രക്ഷിക്കാനാവില്ല. മറിച്ച് റബറിന്റെ ഉല്പാദനച്ചെലവ് കണക്കാക്കി അടിസ്ഥാനവില നിശ്ചയിച്ച് സര്‍ക്കാര്‍ നേരിട്ട് റബര്‍ സംഭരിക്കുകയാണ് വേണ്ടത്. അടിസ്ഥാനവില നിശ്ചയിക്കുന്നതിനും സംഭരണത്തിനും റബര്‍നയത്തിന്റെ ആവശ്യമില്ല. 1947ലെ റബര്‍ ആക്ടില്‍ ഇതിനുള്ള വകുപ്പുകളുണ്ട്. ഈ നിയമപ്രകാരം മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തറവിലനിശ്ചയിച്ച് റബര്‍ സംഭരിച്ച് നടപടികളെടുത്തതാണ്. റബര്‍നയം പ്രഖ്യാപിച്ചതുകൊണ്ട് ആഭ്യന്തരവിപണിയില്‍ റബര്‍വില ഉയരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. വാണിജ്യമന്ത്രാലയം പ്രഖ്യാപിക്കുന്ന റബര്‍നയം കര്‍ഷകരെയോ റബര്‍ കൃഷിയെയോ സംരക്ഷിക്കുകയില്ലെന്നുള്ളത് ഇനിയെങ്കിലും കര്‍ഷകര്‍ തിരിച്ചറിയണം.

സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും കര്‍ഷകസംഘടനകളും റബര്‍ കര്‍ഷകര്‍ നേരിടുന്ന വിലത്തകര്‍ച്ചയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രിയെ പലതവണ ധരിപ്പിച്ചതാണ്. കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനുമായി ഇന്‍ഫാം പലതവണ കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ പറഞ്ഞ് വിശദാംശങ്ങള്‍ കൈമാറി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിവകുപ്പുമന്ത്രിക്കും കേരളം സന്ദര്‍ശിച്ചിട്ടുള്ള കേന്ദ്രമന്ത്രിമാര്‍ക്കും റബര്‍ പ്രശ്‌നങ്ങള്‍ പലതവണ പങ്കുവച്ചതാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തിന്റെ എംപിമാര്‍ നിരവധി പ്രാവശ്യം റബര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. എന്നിട്ടും വീണ്ടും റബര്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനിറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ഉദ്ദേശശുദ്ധി കര്‍ഷകര്‍ക്ക് വിശ്വസനീയമല്ല.

വിവധ റബറുല്പാദനരാജ്യങ്ങളുടേതുപോലെ സര്‍ക്കാര്‍ വക റബര്‍ സംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ന്യായവില നിശ്ചയിക്കുന്നില്ല. റബര്‍കൃഷിക്ക് പ്രോത്സാഹനപദ്ധതികളുമില്ല. അടിസ്ഥാന റബര്‍ ഇറക്കുമതി വിലയിലും തീരുമാനമില്ല. ആവര്‍ത്തനകൃഷി സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുന്നത് കര്‍ഷകദ്രോഹമാണ്. റബര്‍ബോര്‍ഡ് ഓഫീസുകള്‍ പലതും പൂട്ടി. റബറധിഷ്ഠിത കര്‍ഷകസംരംഭങ്ങള്‍ക്ക് പ്രോത്സാഹനമില്ല. റബറുല്പാദകസംഘങ്ങളും വന്‍സാമ്പത്തിക പ്രതിസന്ധിയിലാണ്. 2014 ജൂണ്‍ 16മുതല്‍ 2017 ജൂലൈ 17 വരെ നൂറില്‍പരം കേന്ദ്രങ്ങളില്‍ നിരവധി തവണകളിലായി ചര്‍ച്ചചെയ്തിട്ട് അവസാനം പാര്‍ലമെന്റില്‍ ഉപേക്ഷിച്ച റബര്‍നയം വീണ്ടും കേന്ദ്രമന്ത്രിസഭയുടെ കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ അവശേഷിച്ചിരിക്കുമ്പോള്‍ കര്‍ഷകരുടെയിടയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതിന്റെ പിന്നിലുള്ളത് കര്‍ഷകരെ വിഢിവേഷം കെട്ടിക്കുന്ന രാഷ്ട്രീയനാടകമാണന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code