Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്തു

Picture

ആന്റോ വര്‍ക്കി (വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷഷന്‍ പ്രസിഡന്റ്)

ന്യൂറൊഷേല്‍: മാധ്യമപ്രവര്‍ത്തകനും ഫൊക്കാനയുടെ പി ആര്‍ ഓ യുമായ ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷഷന്‍ നാമ നിര്‍ദ്ദേശം ചെയ്തു.ഫൊക്കാനയുടെ വളര്‍ച്ചയില്‍ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ സ്വാധീനം ഉറപ്പിക്കുകയും അത് ജനങള്‍ക്ക് ഉപകാരപ്രദമാക്കി തീര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ സ്ഥാനാര്ഥിത്വത്തിനു പിന്നിലെന്നു അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി പറഞ്ഞു.

വര്‍ഷണങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മലയാളികളുടെ ഒരു കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ട സംഘടനകളില്‍ ഒന്നാം സ്ഥാനമാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷഷന് ഉള്ളത് .ഇന്നലകളെ കുറിച്ചു ഓര്‍ക്കുകയും നാളെയെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കാന്‍ മലയാളി സമൂഹത്തെ രുപപ്പെടുത്തുവാനും ശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ .

ഒരു സാധാരണ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ് .ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയും പ്രവര്‍ത്തകരും ഈ സംഘടനയ്ക്ക് ഉണ്ട് .അതാണ് ഈ പ്രസ്ഥാനത്തിന്റെ ചലനാത്മകതയുടെയും ശക്തിയുടെയും ഉറവിടം .അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രൂപികരണം മുതല്‍ ഇന്ന് വരെ ഈ സംഘടനയില്‍ നിന്നും ഒരാളെങ്കിലും എല്ലായ്‌പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും.ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ആണ് .പൊതു പ്രവര്ത്തനം ലളിതവും സുതാര്യവും ലളിതവുമായിരിക്കണമെന്നും ,ഒപ്പം ദീര്‍ഘദര്‍ശനവും ലളിതവുമായിരിക്കണമെന്നും ,ഒപ്പം ദീര്‍ഘദര്‍ശനവും യുക്തിസഹവുമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച മിടുക്കാണ് ഇതിനെല്ലാം കാരണം .അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്കുന്നതും ഫൊക്കാനയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍.അതുകൊണ്ട് അടുത്ത ഫൊക്കാന കമ്മിറ്റിയുടെ തലപ്പത്ത് ഒരു പ്രധാന സ്ഥാനത്ത് ഈ സംഘടനയുടെ ഒരാള്‍ ഉണ്ടാകണമെന്ന് അസോസിയേഷന്‍ ആഗ്രഹിക്കുന്നു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷഷന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ഫൊക്കാന റീജിണല്‍ പ്രസിഡന്റും കഴിഞ്ഞ വര്‍ഷങ്ങളായി ഫൊക്കാനയുടെ പി.ആര്‍ .ഒ മായി പ്രവര്‍ത്തിക്കുന്നതും കല ,സാംസ്കാരിക, സാമൂദായിക രംഗത്ത് തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയുമായ ശ്രീകുമാര്‍ ഉണ്ണിത്താനെ 2018 ല്‍ നടക്കുന്ന ഫൊക്കാനയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിആയി നാമ നിര്‍ദ്ദേശം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സെക്രട്ടറി ലിജോ ജോണ്‍ , ട്രഷര്‍ ബിപിന്‍ ദിവാകരന്‍ , ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ സംഘടനയുടെ വലിയ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകളും നിലവില്‍ ഫൊക്കാനയുടെ റീജിണല്‍
പ്രസിഡന്റ് എന്ന നിലയില്‍ നടത്തി വരുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും,ഫൊക്കാനയുടെ പി.ആര്‍ .ഒ എന്ന നിലയില്‍ ഫൊക്കാനയുടെ വളര്‍ച്ചക്ക് വേണ്ടി എല്ലാ ന്യൂസുകളും തല്‍സമയം നല്‍കി സംഘടനെയെ വളരെ അധികം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നതും , സേവനരംഗത്ത് കഴിവും പ്രാപ്തിയുമുള്ള ഒരു വ്യക്തി എന്ന നിലയിലും , ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹത്തെ എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതു ഒരേ മനസ്സോടെയാണെന്ന് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്ഉം ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയും ആയ ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ പുതിയ മാര്‍ഗദര്‍ശനത്തിലൂടെ ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അതിന്റെ രൂപകല്പനയില്‍ മാറ്റം വരുത്തി അടുത്ത രണ്ട് വര്‍ഷത്തെ സംഘടനാപ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്ത് ഒരു ജാനകിയ സംഘടനായായി വളര്‍ത്തി എടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം എന്നും എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ശ്രീകുമാര്‍ ഉണ്ണിത്താനോട് ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ജനസമ്മതരാകുന്നത്. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം, അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കളുടെ കലാശ കൊട്ട് അയിരിക്കണം കണ്‍വന്‍ഷന്‍ . സംഘടനകള്‍ നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ സംഘടനകളെ തേടി വരുമെന്നും എല്ലവേരയും ഒത്തു ഒരുമിച്ചു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച് മലയാളി സംഘടനകളെ, പ്രത്യേകിച്ച് ഫൊക്കാനയുടെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതിയിലാകണം ഇനിയുള്ള ഫൊക്കാനയുടെ പ്രായണം എന്നും മുന്‍ പ്രസിഡന്റും ഫൊക്കാനയുടെ സീനിയര്‍ നേതാവുമായ കൊച്ചുമ്മന്‍ ജേക്കബ് അഭിപ്രായപ്പെട്ടു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ കലാലയ രാഷ്ട്രീയത്തിലൂടെ ആണ്‌പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് , കേരളാ സ്റ്റുഡന്റസ് യൂണിയന്റെ ഭാരവാഹിയായും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായും സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയില്‍ സ്ഥിരതാമസം ആയതിന് ശേഷം അമേരിക്കയുടെ മലയാളീ സമൂഹത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെംബര്‍,വൈസ് പ്രസിഡന്റ് ,സെക്രട്ടറിആയും , രണ്ടു തവണ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു.അസോസിഷന്‍ പ്രസിഡന്റ് ആയിരുന്ന സമയത്തു മികച്ച പദ്ധതികളിലൂടെ അസോസിഷന്റെ പ്രവര്‍ത്തനം നടത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു . കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിയയുടെ ജോയിന്റ് ട്രഷര്‍ ആയും ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് മെംബേര്‍ ആയും പ്രവര്‍ത്തിക്കുന്നു. ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ട്രഷര്‍, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചു .ഫൊക്കാനയുടെ ഓഡിറ്റര്‍, കമ്മിറ്റി മെംബര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ഉണ്ണിത്താന്‍ ഇപ്പോള്‍ ന്യൂ യോര്‍ക്ക് റീജിണല്‍ പ്രസിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഫൊക്കാനയുടെ പി.ആര്‍ .ഒ ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ ന്യൂസുകള്‍ സമയ സമയങ്ങളില്‍ മാധ്യമങ്ങളില്‍ എത്തിക്കുകായും എല്ലാ മാധ്യമങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.

ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് എംപ്ലോയി ആയിരുന്ന അദ്ദേഹം പത്തു വര്‍ഷമായി കൗണ്ടി യില്‍ ജോലിചെയ്യുന്ന ശ്രീകുമാര്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റണിസ് ഓഫീസില്‍ പേറോള്‍ സെക്ഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നോക്കുന്നു. ഭാര്യയും രണ്ട് കുട്ടികളും മൊത്തു ന്യൂ യോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സിലാണ് താമസം.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code