ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ നിര്‍മ്മിക്കുന്ന പുതിയ ആഡംബര ഐഡിയാ ട്രെയിന്‍
താമസിയാതെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ഓടി തുടങ്ങും. രണ്ട് നിലകളുള്ള ഈ
ട്രെയിനില്‍ ഇരു വശങ്ങളിലേക്കും തിരിഞ്ഞ് ഇരിക്കാവുന്ന സീറ്റുകള്‍, ഒട്ടും ശബ്ദം
ഉണ്ടാക്കാതെ തുറക്കുകയും, അടക്കുകയും ചെയ്യുന്ന വാതിലുകള്‍, തൂങ്ങി കിടക്കുന്ന ലക്സ്വറി
സീറ്റുകള്‍, വ്യായാമ മേഖല, ഗെയിം പ്ലേയിംഗ് മേഖല, ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്റ്,
ടെലിവിഷന്‍ കാണാനുള്ള പ്രത്യേക സ്ഥലം, യാത്രക്കാര്‍ക്ക് സ്വന്തം ലിവിംങ്ങ് ഏരിയാ,
ഭക്ഷണസാധനങ്ങളും, കുടിക്കാനുമുള്ള പാനീയങ്ങളും ലഭിക്കുന്ന ഓട്ടോമാറ്റിക് മെഷീനുകള്‍ എന്നിവയെല്ലാം ഈ ഐഡിയാ ട്രെയിനിലെ ആധുനിക സൗകര്യങ്ങളാണ്.
കമിതാക്കള്‍ക്കും, ഭാര്യാഭര്ത്താന്മാര്ക്കും ആവശ്യമെങ്കില്‍ പ്രത്യേക കിടപ്പ് മുറി, ലോകത്ത് ലഭിക്കുന്ന മിക്കവാറും എല്ലാ ലഹരി പാനീയങ്ങളും ലഭിക്കുന്ന ബാര്‍, ഇന്റര്‍നെറ്റ് സൗകര്യം
എന്നിവകളെല്ലാം ഈ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഈ ആഡംബര ഐഡിയാ ട്രെയിന്‍ പ്രദര്‍ശനം ന}റന്ബെര്ഗില് കഴിഞ്ഞ വര്‍ഷം നടത്തിയപ്പോള്‍
കാണാനായി യൂറോപ്പില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം ആള്ക്കാര്
ദിവസം പ്രതി ന}റന്ബെര്ഗില് എത്തിയിരുന്നു.
Comments