Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓര്‍മ്മ കുവൈറ്റ് പ്രോവിന്‍സ് ക്രിസ്മസ്സ് പുതുവത്‌സരാഘോഷം നടത്തി   - (ജോര്‍ജ്ജ് ഓലിക്കല്‍)

Picture

കുവൈറ്റ്: ഓവര്‍സീസ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ്മ)യുടെ കൂവൈറ്റ് പ്രോവിന്‍സ് സംഘടിപ്പിച്ച ക്രിസ്മസ്സ് പുതുവത്‌സരാഘോഷങ്ങള്‍ ഹൃദ്യമായി.

പ്രോവിന്‍സ് പ്രസിഡന്റ്അഭിലാഷ് ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ സമ്മേളനത്തില്‍ ജോര്‍ജ്ജ് ഫിലിപ്പ് നവവത്‌സരസന്ദേശം നല്‍കി.പ്രസിഡന്റ് അഭിലാഷ് ജോസ് പ്രോവിന്‍സിന്റെ 2017-ലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി.തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് യൂത്ത് പ്രസിഡന്റ് എയ്ഞ്ചല്‍ രാജു നേതൃത്വം നല്‍കി. രാജുജോണ്‍ നന്ദി പറഞ്ഞു. അഞ്ചന രാജു മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.

സ്വന്തം ജന്മനാടായ കേരളത്തിന്റെ ഗൃഹാതുരസ്മരണകളെ നെഞ്ചിലേറ്റുന്ന മറുനാടന്‍ മലയാളിക്കു ടുബങ്ങളുടെ സൗഹൃദകൂട്ടായ്മ എന്ന നിലയില്‍ ഗതകാലമലയാള നന്മകള്‍ക്കുവേണ്‍ടി നിലകെള്ളുന്ന ഈ കൂട്ടായ്മയ്ക്ക് ലോകമെമ്പാടും ചാപ്റ്ററുകളും, പ്രോവിന്‍സുകളുമുണ്ട്. 2009 ഒക്‌ടോബറില്‍ ഫിലാഡല്‍ഫിയായിലാണ് ഈ കൂട്ടായമ രുപംകൊണ്ടത്. ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ജോസ്ആറ്റുപുറമാണ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, ജോര്‍ജ്ജ് നടവയല്‍ സെക്രട്ടറിയും, സിബിച്ചന്‍ ചെമ്പ്‌ളായില്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മ്മാനായും പ്രവര്‍ത്തിക്കുന്നു. വിദേശമലയാളികളുടെ പ്രശസ്ത സാംസ്ക്കാരിക ശബ്ദവുംലോകകേരള സഭാഗംവുമായ ഡോ. എം.വി പിള്ള രക്ഷാധികാരിയുമാണ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code