Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദു:ഖം ദു:ഖങ്ങൾ ജീവിതം (ചേറുശ്ശേരി അനിയൻ വാരിയർ)

Picture

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും 
    അവിടെല്ലാം  ദു:ഖകഥകൾമാത്രം !
    അയ്‌ലോക്ക - ബന്ധുക്കൾ  വന്നുചേര്‍ന്നാൽ 
    തുരുതുരെ  കദനത്തിൻ കഥകളായി  ! !
        .................
   ത് തിസ്സൂരെ  ഈനാശു  പ്രഞ്ഞപോലെ 
   ചുറ്റിലും  ദു:ക്കത്തിന്‍   തിസ്സൂപൂരം  !!!  ]

  ദു:ഖം ... ദു:ഖം ... പിന്നെയും   ദു:ഖം            
  എല്ലാവര്‍ക്കുമുണ്ട്, എപ്പോഴുമുണ്ട്  ദു:...
  ദു:ഖങ്ങളൊന്നും ഇല്ലല്ലോ എന്നതും ഒരു    ''    '
      വിലയ്ക്കുവാങ്ങാന്‍ കിട്ടുന്നില്ല എന്ന    ''    '' 
      വിലയില്ലാതെ ആരും തരുന്നില്ല എന്ന    ''    ''
      ' ദു:ഖത്തിന്‍റെ താഴ്വരകള്‍ ' എഴുതാന്‍ പറ്റാത്ത  ''   ''    
 
      ആദ്യഗണനയില്‍ അസ്തിത്വ / അസ്ഥിത്വദു:ഖം 
      പ്രായമാകുമ്പോള്‍  അസ്ഥിക്ഷയിക്കുന്ന    ''      '' 
      തത്വജ്ഞാനി (വിഷാദരോഗി) കളുടെ      ''     ''  
  അടുത്തതും അവരുടെതന്നെ തനതായ    ''        ''
      അതാണ്‌ പ്രസിദ്ധമായ വരട്ടുവാത(തത്വ)  ''       ''
     
   [തത്വജ്ഞാനികളെ ഭാവിക്കുന്നവരെ ഒഴിവാക്കൂ] 
 
     പ്രണയികളുടെ / പ്രണയിനികളുടെ വിരഹദു:ഖം 
     അല്ലാത്തവരുടെ പ്രണയിക്കാന്‍ പറ്റിയില്ലെന്ന  ''   ''
     പ്രണയസുഖം ആസ്വദിക്കാന്‍ പറ്റിയില്ലെന്ന     ''    '' 
     വിരഹദു:ഖം അനുഭവിക്കാന്‍  പറ്റുന്നില്ലെന്ന   ''     '' 
 
     വിവാഹംകഴിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന    ''      ''
     വിവാഹം  കഴിഞ്ഞുപോയല്ലോ  എന്ന    ''      ''
     ജീവിതപങ്കാളി  കൂടെയില്ലല്ലോ  എന്ന    ''      ''
         ''            ''            കൂടെയുണ്ടല്ലോ എന്ന    ''      ''
     കൂര്‍ക്കംവലി കേള്‍ക്കാതുറങ്ങാന്‍  വയ്യെന്ന   ''      ''
               ''                കേട്ടാലുറങ്ങാന്‍  വയ്യെന്ന          ''      ''
     ഒറ്റയ്ക്ക്  ഉറങ്ങാന്‍  കഴിയുന്നില്ലലോ എന്ന     ''       ''
     ഒറ്റയ്ക്കല്ലാതെ   ''               ''                        ''           ''       ''
     കാലമാടന്‍ / മാടി   ഒടുങ്ങുന്നില്ലല്ലോ  എന്ന      ''    ''
     ഒടുങ്ങിയാല്‍  വേറൊന്നു വരുമല്ലോ      ''           ''    ''
     ബഹുകളത്രവ്യവസ്ഥ ഇല്ലാതായല്ലോ     ''            ''    ''    
                  ''        ''    ഉണ്ടെങ്കിലത്തെ ബഹുവചനദു:ഖം       
    
     സന്താനഭാഗ്യം  ഉണ്ടായില്ലല്ലോ  എന്ന    ദു:ഖം       
                 ''                 ഉണ്ടായല്ലോ   എന്ന      ''         ''
     വിവാഹംകഴിഞ്ഞ കുട്ടികള്‍ വിട്ടുപോയിയെന്ന ''   ''
             ''                  ''             ''             വിട്ടുപോണില്ല    ''   ''   ''
 
    നാം രണ്ട് :  നമുക്ക്  രണ്ട്  എന്ന   ഇരട്ടദു:ഖം
    നാം ഒന്ന് :   നമുക്ക്  ഒന്ന്  എന്ന   ഒറ്റദു:ഖം
    നാം എന്നും ഒന്നുമാത്രമാണല്ലോ എന്ന ദു:ഖം
 
    അതെ  ദു:ഖം : എപ്പോഴും എവിടേയും  ദു:ഖം
 
  C. S. Sankara Warrier, Anubhuti Cherussery 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code